mm mani against kk rema
ടി പി ചന്ദ്രശേഖരനെ കൊല്ലാന്‍ വിധിച്ചത് പാര്‍ട്ടി കോടതി: വി ഡി സതീശന്‍
വിധി പ്രസ്താവിച്ച ജഡ്ജി പിണറായി വിജയന്‍; കൊന്നിട്ടും സി പി എമ്മിന് പക തീരുന്നില്ല
തിരുവനന്തപുരം | ടി പി ചന്ദ്രശേഖരനെ വധിക്കാനുള്ള വിധി പ്രഖ്യാപിച്ച പാര്‍ട്ടി കോടതിയുടെ ജഡ്ജിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ടി പി ചന്ദ്രശേഖരന്റെ രക്തക്കറ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകളിലുണ്ട്. കൊന്നിട്ടും സി പി എമ്മിന് ടി പി ചന്ദ്രശേഖരനോടുള്ള പക തീരുന്നില്ല. സര്‍ക്കാര്‍ രമയെ പിറകെ നടന്ന് വേട്ടയാടുകയാണെന്നും സതീശന്‍ പറഞ്ഞു. നിയമസഭക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശന്‍.
എം എം മണി ചെയ്തിരിക്കുന്നത് വിധവയാണെങ്കിലും രമയേയും വെറുതെ വിടില്ലെന്ന ആഹ്വാനമാണെന്ന് എം കെ മുനീര്‍ പറഞ്ഞു. ഒരു വിധവയോട് ഇങ്ങനെ സംസാരിക്കാന്‍ മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് മാത്രമേ കഴിയൂ. രമയുടെ മേല്‍ കൈവെക്കാന്‍ ഞങ്ങളുടെ കൊക്കില്‍ ജീവനുള്ളപ്പോള്‍ അനുവദിക്കില്ലെന്നും എം കെ മുനീര്‍ പറഞ്ഞു.
എം എം മണി പേടിച്ചിട്ടാണ് ഇന്ന് സഭയില്‍ വരാതിരുന്നതെന്ന് കെ കെ രമ പ്രതികരിച്ചു. നടത്തിയ പരാമര്‍ശത്തില്‍ ഭരണപക്ഷത്തിന് ഒരു കുറ്റബോധവുമില്ല. അവര്‍ അത് ആവര്‍ത്തിക്കുകയാണ്. തന്നെ വിധവയാക്കിയത് ആരെന്ന് പൊതുസമുഹത്തിന് അറിയാം. ടി പിയെ മരിച്ചിട്ടും സി പി എം ഭയപ്പെടുന്നു എന്നാണ് അവരുടെ പരാമര്‍ശം കാണിക്കുന്നതെന്നും രമ കൂട്ടിച്ചേര്‍ത്തു.





