Connect with us

Eranakulam

പള്ളുരുത്തി കൊലപാതകം; രണ്ടുപേര്‍ പിടിയില്‍

ഫാജിസ്, 'ചോറ് അച്ചു' എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ലാല്‍ജുവും ഫാജിസും തമ്മില്‍ പൂര്‍വ വൈരാഗ്യമുണ്ടായിരുന്നുവെന്ന് പോലീസ്.

Published

|

Last Updated

കൊച്ചി | പള്ളുരുത്തിയിലെ കൊലപാതകത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഫാജിസ്, ‘ചോറ് അച്ചു’ എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ലാല്‍ജുവും ഫാജിസും തമ്മില്‍ പൂര്‍വ വൈരാഗ്യമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ഏലൂര്‍ കാഞ്ഞിരക്കുന്നത്ത് വീട്ടില്‍ ലാല്‍ജു (40).

ഇന്നലെ രാത്രി എട്ടോടെയാണ് പള്ളുരുത്തി കച്ചേരിപ്പടി റോഡില്‍ കൊലപാതകം നടന്നത്. ലാല്‍ജുവിനൊപ്പം പള്ളുരുത്തി സ്വദേശി ജോജിക്കും കുത്തേറ്റിരുന്നു. ഗുരുതരാവസ്ഥായില്‍ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ് ജോജി. ലാല്‍ജുവിനെയും ജോജിയെയും കുത്തിയ ശേഷം ഫാജിസ് സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.

Latest