Connect with us

ഫലസ്തീന്‍ വിഷയത്തില്‍ രാഷ്ട്രീയമായി ഒറ്റപ്പെടുന്നതിനിടെ കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ച ഐക്യദാര്‍ഢ്യ റാലിയില്‍ നിന്ന് ശശി തരൂരിനെ വെട്ടി. ഐക്യദാര്‍ഢ്യ റാലിയില്‍ വര്‍ക്കിംഗ് കമ്മിറ്റിയംഗമായ തരൂരിനെ പങ്കെടുപ്പിക്കില്ലെന്ന സൂചനയാണ് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്നത്. പരിപാടിയിലെ പ്രഭാഷകരില്‍ തരൂരിന്റെ പേര് ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല.

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ അധ്യക്ഷനാകുന്ന പരിപാടിയുടെ ഉദ്ഘാടകന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സ്വാദിഖലി തങ്ങള്‍, ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് പ്രധാന പ്രഭാഷകര്‍. ഇതിന് പുറമെ വിവിധ മത- സാമുദായിക സംഘടനാ നേതാക്കളെയും സാംസ്‌കാരിക നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest