Connect with us

Kerala

പാലക്കാട് ഗൃഹനാഥനെ കെട്ടിയിട്ട് കവര്‍ച്ച

പരുക്കേറ്റ സാം പി ജോണിനെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

പാലക്കാട് | വടക്കഞ്ചേരി ചുവട്ടുപാടത്ത് ഗൃഹനാഥനെ കെട്ടിയിട്ട് കവര്‍ച്ച. സ്വര്‍ണ്ണാഭരണങ്ങളും പണവും മെബൈല്‍ ഫോണും കവര്‍ന്നു.ചുവട്ടുപാടം പുതിയേടത്ത് വീട്ടില്‍ സാം പി ജോണിനെ കെട്ടിയിട്ടാണ് ആറ അംഗ സംഘം മോഷണം നടത്തിയത്.

സാം പി ജോണിന്റെ ഭാര്യ ജോളിയെ കത്തി കാണിച്ച് ഭീഷണിപെടുത്തിയാണ് പണവും സ്വര്‍ണ്ണാഭരണങ്ങളും  കവര്‍ന്നത്. പരുക്കേറ്റ സാം പി ജോണിനെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വടക്കഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.