Connect with us

Kerala

അധ്യക്ഷ പദവിയില്‍ നിന്ന് സുധാകരനെ മാറ്റിയേക്കും; സംസ്ഥാന കോണ്‍ഗ്രസ്സില്‍ അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് നീക്കം

സുധാകരന്‍ ഡല്‍ഹിയില്‍. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച.

Published

|

Last Updated

ന്യൂഡല്‍ഹി | കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റിയേക്കും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി ഹൈക്കമാന്‍ഡ് വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ സുധാകരന്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കാതെയാണ് അദ്ദേഹം ഡല്‍ഹിയിലേക്കു പോയത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തി. മുന്‍കൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ച 40 മിനുട്ട് നീണ്ടു.

അധ്യക്ഷ സ്ഥാനത്തു മാറ്റിയാല്‍ സുധാകരനെ പകരം ദേശീയ പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവാക്കാനാണ് നീക്കമെന്നാണ് സൂചന. പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ അടിമുടി അഴിച്ചുപണി നടത്താനാണ് ഹൈക്കമാന്‍ഡ് ലക്ഷ്യം. നിയമസഭയിലേക്കുള്ളത് ഉള്‍പ്പെടെ തിരഞ്ഞെടുപ്പുകള്‍ നയിക്കാന്‍ പുതിയ നേതൃത്വം കെട്ടിപ്പടുക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം.

കോര്‍ കമ്മിറ്റി രൂപവത്കരിക്കാനും ആലോചനയുണ്ട്. മുന്‍ കെ പി സി സി അധ്യക്ഷന്മാര്‍ ഉള്‍പ്പെടെ 11 പേരെ ഇതില്‍ ഉള്‍പ്പെടുത്തും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതടക്കമുള്ള ചുമതലകള്‍ ഈ കമ്മിറ്റിക്കായിരിക്കും.

 

Latest