Connect with us

National

കൂടുതല്‍ തെളിവുകള്‍; പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാകുന്നു

ആക്രമണത്തില്‍ പാക് ഇന്റലിജന്‍സ് വിഭാഗം, ഭീകര ഗ്രൂപ്പായ ലഷ്‌കര്‍ ഇ ത്വയ്യിബ എന്നിവരുടെ പങ്കിന്‌ തെളിവുകള്‍. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനാണ് ഭീകരരെ നിയന്ത്രിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാകുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ എന്‍ ഐ എ ശേഖരിച്ചു. ആക്രമണത്തില്‍ പാക് ഇന്റലിജന്‍സ് വിഭാഗം, ഭീകര ഗ്രൂപ്പായ ലഷ്‌കര്‍ ഇ ത്വയ്യിബ എന്നിവരുടെ പങ്കിനും തെളിവുകള്‍ കണ്ടെത്തി.

മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനാണ് ഭീകരരെ നിയന്ത്രിച്ചത്. 150 പേര്‍ എന്‍ ഐ എ കസ്റ്റഡിയില്‍ തുടരുകയാണ്.

അതിനിടെ, ഭീകരരുടെ സാന്നിധ്യം സംശയിക്കുന്ന അനന്ത്‌നാഗിലെ വനമേഖലയില്‍ സൈനിക വിന്യാസവും തിരച്ചിലും ശക്തമാക്കി. വനത്തില്‍ ആടു മേയ്ക്കുന്ന ഗുജ്ജാര്‍ വിഭാഗങ്ങളെ പുറത്തേയ്ക്ക് ഇറക്കി. തിരച്ചില്‍ കഴിയുന്നതു വരെ വനത്തില്‍ പ്രവേശിക്കരുതെന്ന് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest