Connect with us

Kerala

തിരുപ്പൂരില്‍ നഴ്‌സിന്റെ കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

മധുരൈ സ്വദേശിനി ചിത്രയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രാജേഷ് ഖന്നയാണ് അറസ്റ്റിലായത്.

Published

|

Last Updated

ചെന്നൈ | തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നഴ്സിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മധുരൈ സ്വദേശിനി ചിത്രയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രാജേഷ് ഖന്നയാണ് അറസ്റ്റിലായത്. കുടുംബ വഴക്കാണ് കൃത്യത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.

മധുരൈയില്‍ നിന്നാണ് പ്രതി പിടിയിലായത്. രാജേഷ് ലഹരിക്കടിമയാണെന്ന് പോലീസ് പറയുന്നു. തിരുപ്പൂര്‍ കലക്ടറേറ്റിനു സമീപത്തെ തകര്‍ന്ന കെട്ടിടത്തില്‍ ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകൊണ്ട് തലയും കൈകകളും അടിച്ച് ചതച്ച നിലയിലായിരുന്നു മൃതദേഹം. സമീപത്തു നിന്ന് രക്തംപുരണ്ട കല്ലുകള്‍ പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ടത് മധുര സ്വദേശിയായ ചിത്ര എന്ന നഴ്‌സാണെന്ന് അന്വേഷണത്തില്‍ വ്യക്തമാവുകയായിരുന്നു.

കഴിഞ്ഞ മാസമാണ് പല്ലടത്തെ സ്വകാര്യ ദന്തല്‍ ക്ലിനിക്കില്‍ ചിത്ര ജോലിയില്‍ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടിക്കായി വീട്ടില്‍ നിന്ന് ചിത്ര ഇറങ്ങിയിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. രാജേഷുമായി പിണങ്ങി ഒന്നര വയസ്സുള്ള കുഞ്ഞുമായി മധുരയില്‍ നിന്ന് തിരുപ്പൂരിലേക്ക് താമസം മാറിയതാണ് ചിത്ര. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തതെങ്കിലും ദമ്പതികള്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കി. കഴിഞ്ഞ ദിവസം ചിത്രയെ കാണാന്‍ രാജേഷ് ആശുപത്രിയില്‍ എത്തിയിരുന്നു.

 

 

 

---- facebook comment plugin here -----

Latest