Connect with us

ssf penstrike

എസ് എസ് എഫ് പെൻസ്ട്രൈക്കിന് പാലക്കാട് ഐക്യദാർഢ്യസമരം നടത്തി

പാലക്കാട് ജില്ലയിലെ അഞ്ച് കാമ്പസുകളിൽ വിദ്യാർഥികൾ ഐക്യദാർഢ്യം സംഘടിപ്പിച്ചു.

Published

|

Last Updated

പാലക്കാട് | പരീക്ഷകള്‍ മാറ്റിവെച്ചും ഫലം പ്രഖ്യാപിക്കാതെയും നിരന്തരമായി വിദ്യാര്‍ഥി വിരുദ്ധ നയങ്ങളുമായി നീങ്ങുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കെതിരെ എസ് എസ് എഫ് നടത്തുന്ന പെന്‍സ്‌ട്രൈക്ക് സമരത്തിനു പാലക്കാട് ജില്ലയിലെ അഞ്ച് കാമ്പസുകളിൽ വിദ്യാർഥികൾ ഐക്യദാർഢ്യം സംഘടിപ്പിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഗവ.വിക്ടോറിയ കോളേജ് പാലക്കാട്, എം ഇ എസ് കല്ലടി കോളേജ് മണ്ണാർക്കാട്, ലിമന്റ് കോളേജ് പട്ടാമ്പി, എൻ എസ് എസ് ഒറ്റപ്പാലം, ഗവ.കോളേജ് തൃത്താല എന്നീ ക്യാമ്പസുകൾക്ക് മുന്നിലാണ് പ്രതീകാത്മകമായി പേന ഉയർത്തിയും പ്ലകാർഡ് പിടിച്ചും ഐക്യദാർഢ്യ സംഗമം നടന്നത്.

കൊവിഡ് കാലത്തും വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ മാത്രമെടുക്കുന്ന സര്‍വകലാശാലക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിദ്യാർഥികൾ രേഖപ്പെടുത്തിയത്. വിദ്യാര്‍ഥികള്‍ നിരന്തരം പ്രശ്‌നം ഉന്നയിച്ചിട്ടും യൂണിവേഴ്‌സിറ്റി അധികൃതരുടെ അനാസ്ഥയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥവും കുട്ടികളുടെ ഭാവി അപകടത്തിലാക്കുകയാണ്. എസ് എസ് എഫ് സംസ്ഥാന സിന്‍ഡിക്കേറ്റാണ് യൂണിവേഴ്സിറ്റിക്ക് മുൻപിലുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

 ഒറ്റപ്പാലം എൻ എസ് എസ് കാമ്പസിന് മുമ്പിൽ നടന്ന ഐക്യദാർഢ്യ സംഗമത്തിനു എസ് എസ് എഫ് ജില്ലാ ക്യാമ്പസ് സിൻഡിക്കേറ്റ് അംഗം സൈഫുല്ല എം കെ , ഉമറുൽ ഫാറൂഖ് വി, ആമിർ സുഹൈൽ എം വി, മുഹമ്മദ്‌ ഉവൈസ് എം വി, മുഹമ്മദ്‌ അദിനാൻ വി, മുഹമ്മദ്‌ ഫാരിസ് കെ നേതൃത്വം നൽകി

Latest