pala bishop
പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നു: കെ സുരേന്ദ്രന്‍
'ഇരാറ്റുപേട്ടയിലെ ഗുണ്ടാസംഘങ്ങളെ ബി ജെ പിക്ക് പേടിയില്ല'
കോട്ടയം | നാര്‍കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിന് പിന്തുണയുമായി ബി ജെ പി. ബിഷപ്പ് പറഞ്ഞത് യാഥാര്‍ഥ്യമാണ്. ഇതില്‍ ചിര്‍ ബിഷപ്പിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭീഷണിപ്പെടുത്തി വായടപ്പിക്കാന്‍ കഴിയില്ല. ഇരാറ്റുപേട്ടയിലെ ഗുണ്ടാസംഘങ്ങള്‍ക്ക് ബി ജെ പി കീഴടങ്ങില്ല. അവരെ പേടിക്കുന്ന പാര്‍ട്ടിയല്ല ബി ജെ പി. നാര്‍കോട്ടിക്ക് ജിഹാദിന് സാധൂകരിക്കുന്ന തെളിവുകളുണ്ട്. യു എന്‍ തലത്തില്‍ വരെ ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടുണ്ട്. മുന്‍ധാരണയില്ലാതെ ബിഷപ്പിന്റെ അഭിപ്രായം പൊതുസമൂഹം ചര്‍ച്ച ചെയ്യണം. ഇടത്, വലത് മുന്നണികള്‍ വോട്ടിന് വേണ്ടി മാത്രമാണ് ക്രൈസത സഭകളെ ഉപയോഗിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.







