Connect with us

International

പാകിസ്ഥാന്‍ ചാവേര്‍ ആക്രമണം; മരിച്ചവരുടെ എണ്ണം 100 കടന്നു

സ്ഫോടനത്തിന് കാരണക്കാരനായ താലിബാന്‍ ചാവേറിന്റെ അറ്റുപോയ തല സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.

Published

|

Last Updated

പെഷവാര്‍| പാകിസ്ഥാനിലെ പെഷവാര്‍ നഗരത്തിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. അപകടത്തില്‍ ഇരുനൂറിലധികം ആളുകള്‍ക്കാണ് പരിക്കേറ്റത്. ഏകദേശം 300 ഓളം ആളുകള്‍ പള്ളിയ്ക്കകത്തുണ്ടായിരുന്നു

സ്ഫോടനത്തിന് കാരണക്കാരനായ താലിബാന്‍ ചാവേറിന്റെ അറ്റുപോയ തല സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് പെഷവാര്‍ സിറ്റി പൊലീസ് ഓഫീസര്‍ മുഹമ്മദ് ഐജാസ് ഖാന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ കണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ചാവേറിന്റെ തലഭാഗവും കണ്ടെത്തിയത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയായിരുന്നു അപകടം സംഭവിച്ചത്. ഉച്ചസമയത്തെ പ്രാര്‍ത്ഥനാവേളയില്‍, പള്ളിക്കകത്തെ ഒന്നാമത്തെ നിരയില്‍ത്തന്നെ ഇയാളുണ്ടായിരുന്നു. സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ഇയാള്‍ പള്ളിക്കകത്ത് പ്രവേശിച്ചതെങ്ങനെ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

 

Latest