Connect with us

International

പാകിസ്ഥാനിൽ അൽ ജസീറ മാധ്യമ വെബ്സൈറ്റിന് വിലക്ക്

അല്‍ ജസീറ 'യെല്ലോ ജേണലിസം' നടത്തുന്നുവെന്ന് പാകിസ്ഥാന്‍ ആരോപിച്ചു

Published

|

Last Updated

കറാച്ചി| പാക് അധിനിവേശ കാശ്മീര്‍ പ്രദേശത്തെ പ്രക്ഷോഭങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചും വാര്‍ത്തകള്‍ നല്‍കിയതിന് പാകിസ്ഥാനില്‍ അല്‍ ജസീറ മാധ്യമ വെബ്സൈറ്റിന് വിലക്ക്. അല്‍ ജസീറയുടേത്’പക്ഷപാതപരമായ റിപ്പോര്‍ട്ടിംഗ്’ആണെന്ന് പാക് ഇന്‍ഫര്‍മേഷന്‍&ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ആരോപിച്ചു. അല്‍ ജസീറ തിരഞ്ഞെടുപ്പുകളെയും വോട്ടെടുപ്പ് പ്രക്രിയയെയും തെറ്റായി ചിത്രീകരിച്ചു എന്നും മന്ത്രാലയം പറഞ്ഞു.

മുസാഫറാബാദിലെ തിരഞ്ഞെടുത്ത പോളിങ് സ്റ്റേഷനുകളില്‍നിന്നു മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് അല്‍ ജസീറ വോട്ടിങ് പ്രക്രിയയെ തെറ്റായി ചിത്രീകരിക്കുന്നതെന്നു മന്ത്രാലയം കുറ്റപ്പെടുത്തി. അല്‍ ജസീറ ‘യെല്ലോ ജേണലിസം’ നടത്തുന്നുവെന്നും പാകിസ്ഥാന്‍ ആരോപിച്ചു. ഇതോടൊപ്പം വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇസ്ലാമാബാദ്,ലാഹോര്‍,കറാച്ചി തുടങ്ങിയ നഗര പ്രദേശങ്ങള്‍ക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി നിബന്ധന ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

മുസഫറാബാദിലെ ജനകീയ പ്രക്ഷോഭങ്ങള്‍ അല്‍ജസീറ പുറത്തു വിട്ടിരുന്നു. തിരഞ്ഞെടുപ്പിലെ കുറഞ്ഞ വോട്ടര്‍ പങ്കാളിത്തം പരാമര്‍ശിക്കുന്ന വാര്‍ത്തകളും നല്‍കി. പങ്കാളിത്തം കുറയാന്‍ കാരണമായ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളെ കുറിച്ചും കമ്മ്യൂണിക്കേഷന്‍ വിച്ഛേദിക്കലിനെ കുറിച്ചും അല്‍ ജസീറ റിപ്പോര്‍ട് നല്‍കിയിരുന്നു. ഇതോടെയാണ് വിലക്ക് പ്രഖ്യാപിച്ചത്.

Content Highlights: Pakistan has blocked the Al Jazeera website over its coverage of protests and election disruption in Pakistan-occupied Kashmir. The Information Ministry accused the channel of yellow journalism and biased reporting from Muzaffarabad. Restrictions have also been tightened for foreign media.

Latest