Kerala
കോഴിക്കോട് സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
ഇന്നലെ രാത്രി എട്ടരയോടെ വീട്ടില്‍ നിന്ന് കടയിലേക് സാധനങ്ങള്‍ വാങ്ങാന്‍ പോയതാണ് ഹരീഷ്.
കോഴിക്കോട്| കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നൊച്ചാട് സ്വദേശി ഹരീഷ് (40) ആണ് മരിച്ചത്. പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളില്‍ ആണ് ഹരീഷിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെ വീട്ടില്‍ നിന്ന് കടയിലേക് സാധനങ്ങള്‍ വാങ്ങാന്‍ പോയതാണ് ഹരീഷ്.
കാണാതായതിനെ തുടര്‍ന്ന് സഹോദരന്‍ തിരക്കിയിറങ്ങി. ഇന്ന് രാവിലെ ബസ് സ്റ്റാന്‍ഡിലെത്തി പരിശോധന നടത്തിയപ്പോഴാണ് ബസില്‍ തൂങ്ങിയ നിലയില്‍ ഹരീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
രാവിലെ ആറരയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.പേരാമ്പ്ര- വടകര- ചാനിയംകടവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവറാണ് ഹരീഷ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
Content Highlights:
A 40-year-old private bus driver named Harish was found dead inside a parked bus at Perambra bus stand in Kozhikode. He went missing the previous night after leaving home to buy groceries. Police have initiated an investigation into the incident following the completion of inquest procedures.



