Connect with us

Business

TODAY'S GOLD RATE| സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; വെള്ളി വിലയില്‍ മാറ്റമില്ല

ഇന്ന് ഒരു പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. 1,05,600 രൂപയാണ് ഒരു പവന്റെ വില(Today’s Gold Rate). ഗ്രാമിന് 13,200 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് നേരിയ ഇടിവ് ഉണ്ടായതുകൊണ്ടാണ് കേരളത്തിലും മാറ്റമുണ്ടായത്.

ശനിയാഴ്ച സ്വര്‍ണം ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. 1,05,760 രൂപയായിരുന്നു പവന്‍ വില. ഞായറാഴ്ചയും ഇന്നലെയും ഇതേ വില തുടര്‍ന്നു.

അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെളളിക്ക് 235 രൂപയും 10 ഗ്രാമിന് 2350 രൂപയുമാണ് വില.

ശ്രദ്ധിക്കുക: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞ ഈ സാഹചര്യത്തില്‍ today gold rate വിവരങ്ങളും വിപണി ട്രെന്‍ഡുകളും വിശദമായി പരിശോധിക്കേണ്ടതുണ്ട്. അടിയന്തര സാമ്പത്തിക പ്രതിസന്ധികളില്‍ മാത്രം ആശ്രയിക്കേണ്ട ഒരു അവസാന മാര്‍ഗ്ഗമാണ് gold loan എന്നത് ഓര്‍ക്കുക. നിലവിലെ gold rate കുറഞ്ഞതുകൊണ്ട് മാത്രം വെറുതെ വായ്പ എടുക്കാതെ കൃത്യമായ gold price analysis നടത്തി വശങ്ങള്‍ മനസ്സിലാക്കുക. അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രം loan against gold തിരഞ്ഞെടുക്കുക, അല്ലാത്തപക്ഷം gold price today മാറ്റങ്ങള്‍ നിരീക്ഷിച്ച് ജാഗ്രതയോടെ മാത്രം ബാങ്കുകളില്‍ gold loan apply ചെയ്യാവുന്നതാണ്.

Content Highlights:
Gold price in Kerala witnessed a drop today after remaining unchanged for three days. The price per sovereign fell by Rs 160 to reach Rs 1,05,600, while gram rate decreased by Rs 20. Silver prices remain unchanged across the state today.

 

Latest