Kerala
വിഴിഞ്ഞത്തെ ബോട്ടപകടത്തില്‍ മത്സ്യത്തൊഴിലാളിയെ കാണാതായിട്ട് അഞ്ചു ദിവസം; തിരച്ചില്‍ കാര്യക്ഷമമല്ലെന്ന ആരോപണവുമായി കുടുംബം
തിരച്ചിലിന് നേവിയുടെ സഹായം തേടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം
തിരുവനന്തപുരം|വിഴിഞ്ഞത്തെ ബോട്ടപകടത്തില്‍ മത്സ്യത്തൊഴിലാളിയെ കാണാതായിട്ട് അഞ്ച് ദിവസം. കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ കുടുംബം ഫിഷറീസ് ഓഫീസിലെത്തി. തിരച്ചിലുമായി ബന്ധപ്പെട്ട ആശങ്കകള്‍ അസിസ്റ്റന്റ് ഡയറക്ടറെ അറിയിക്കും. ജോണിനായി കോസ്റ്റല്‍ പോലീസ് ഇന്നും പരിശോധന നടത്തും എന്നാണ് വിവരം. തിരച്ചിലിന് നേവിയുടെ സഹായം തേടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
കോസ്റ്റല്‍ പോലീസ് നടത്തിയ തിരച്ചില്‍ ശരിയായ തരത്തില്‍ അല്ലെന്നാണ് കാണാതായ ജോണിന്റെ മകന്‍ പറയുന്നത്. മത്സ്യത്തൊഴിലാളിയുടെ ജീവിതത്തിനു വിലയില്ലേയെന്നും മകന്‍ ചോദിക്കുന്നു. വെള്ളപ്പൊക്കം വന്നാല്‍ ഉടന്‍ മത്സ്യത്തൊഴിലാളികളെ വിളിക്കും. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തിന് ആരും എത്തുന്നില്ലെന്നും ജോണിന്റെ മകന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights:
Fisherman John remains missing five days after the boat accident off Vizhinjam. Dissatisfied with coastal police efforts, his family visited the Fisheries office to demand Navy deployment for search operations. John’s son expressed anger over the authorities’ inadequate response to the crisis.



