Kerala
തിരഞ്ഞെടുപ്പ് ദിവസം സ്വകാര്യസ്ഥാപനങ്ങൾക്ക് വേതനത്തോടു കൂടിയ അവധി
അവധിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരുടേയോ തൊഴിലാളികളുടേയോ വേതനത്തില്‍ കുറവു വരുത്തുകയോ വെട്ടിക്കുറക്കുകയോ ചെയ്യാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.
തിരുവനന്തപുരം| സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തിരഞ്ഞെടുപ്പു ദിവസം വേതനത്തോടു കൂടിയ അവധി അനുവദച്ച് സംസ്ഥാന ലേബര്‍ കമ്മീഷണര്‍ സഫ്‌ന നസറുദീന്‍. സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍, ഷോപ്‌സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമാണ് ഏപ്രില്‍ ഒമ്പതിന് വേതനത്തോട്കൂടിയ അവധി അനുവദിച്ചത്. അവധിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരുടേയോ തൊഴിലാളികളുടേയോ വേതനത്തില്‍ കുറവു വരുത്തുകയോ വെട്ടിക്കുറക്കുകയോ ചെയ്യാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.
ജോലി ചെയ്യുന്ന മണ്ഡലത്തില്‍ അല്ലാതെ മറ്റൊരു മണ്ഡലത്തിലെ വോട്ടറായ, സ്വകാര്യ വ്യാവസായിക സ്ഥാപനങ്ങളിലോ മറ്റു സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന ദിവസവേതന/ കാഷ്വല്‍/കോണ്‍ട്രാക്ട് വ്യവസ്ഥയിലുള്ള തൊഴിലാളികള്‍ക്കും തിരഞ്ഞെടുപ്പു ദിവസം വേതനത്തോടു കൂടിയ അവധിക്ക് അര്‍ഹതയു ണ്ടെന്നും ഐ.ടി, വ്യവസായ, പ്ലാന്റേഷന്‍, നിര്‍മാണ മേഖലകള്‍ ഉള്‍പ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണെന്നും ലേബര്‍ കമീഷണര്‍ അറിയിച്ചു.




