Connect with us

Kasargod

മീഡിയ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

സ്നേഹത്തിന്റെയും ചേര്‍ത്തു പിടിക്കലിന്റെയും പര്യായമാണ്  നോമ്പ് കാലമെന്ന് സി എച്ച് കുഞ്ഞമ്പു പറഞ്ഞു

Published

|

Last Updated

കാസറഗോഡ് | വിശുദ്ധ ഖുര്‍ആന്‍ മാനവ രാശിയുടെ വെളിച്ചം എന്ന പ്രമേയത്തില്‍ കേരള മുസ് ലിം ജമാഅത്ത് സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിവരുന്ന
റമസാന്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി പ്രസ്സ്‌ക്ലബ് ഓഡിറ്റോറിയത്തില്‍ മീഡിയ ഇഫ്താര്‍ സംഗമം നടത്തി. അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്റെയും ചേര്‍ത്തു പിടിക്കലിന്റെയും പര്യായമാണ്  നോമ്പ് കാലമെന്ന് സി എച്ച് കുഞ്ഞമ്പു പറഞ്ഞു.

ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി അധ്യക്ഷത വഹിച്ചു. മുസ് ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി ആമുഖ പ്രസംഗം നടത്തി. എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി.
പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് നഹാസ് പ്രസംഗിച്ചു. സെക്രട്ടറി പത്മേശ്, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, സി എം എ ചേരൂര്‍, ഖലീല്‍ മാക്കോട് സംബന്ധിച്ചു. ജില്ലാ മീഡിയ ഡയറക്ടര്‍ സി എല്‍ ഹമീദ് സ്വാഗതവും ജില്ലാ സെക്രട്ടറി കന്തല്‍ സൂപ്പി മദനി നന്ദിയും പറഞ്ഞു.

 

Latest