Connect with us

UP Election 2022

ഉണര്‍ന്നിരിക്കുന്നവര്‍ക്കേ തീര്‍പ്പുകള്‍ എടുക്കാന്‍ കഴിയുള്ളൂ; യോഗിക്ക് മോദിയുടെ വാഴ്ത്ത്

'യോഗി തീര്‍പ്പ് നല്‍കുന്ന നേതാവാണ്. ഏത് നേരവും ഉണര്‍ന്നിരിക്കുന്നതിനാലാണ് ഇതിന് സാധിക്കുന്നത്'

Published

|

Last Updated

ലക്‌നോ | യോഗി എല്ലാ നേരവും ഉണര്‍ന്നിരിക്കുന്ന രാഷ്ട്രീയ നേതാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉണര്‍ന്നിരിക്കുന്നവര്‍ക്കേ കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയുകയുള്ളൂ എന്നും മോദി പറഞ്ഞു.

ചില സമയങ്ങളില്‍ താന്‍ ആളുകളുടെ സ്വപ്‌നങ്ങളെക്കുറിച്ച് കേള്‍ക്കാറുണ്ട്. ഉറങ്ങുന്നവര്‍ക്കേ സ്വപ്‌നം കാണാന്‍ കഴിയൂ എന്ന് നിങ്ങള്‍ക്ക് അറിയാം. എന്നാല്‍ ഉണര്‍ന്നിരിക്കുന്നവര്‍ക്ക് കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയുകയുള്ളൂ. യോഗി തീര്‍പ്പ് നല്‍കുന്ന നേതാവാണ്. ഏത് നേരവും ഉണര്‍ന്നിരിക്കുന്നതിനാലാണ് ഇതിന് സാധിക്കുന്നത്. അത് തന്നെയാണ് ഇദ്ദേഹത്തിന്റെ വ്യത്യസ്തതയെന്നും മോദി പറഞ്ഞു.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള ബി ജെ പിയുടെ വെര്‍ച്വല്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.