Kerala
പൊതു പരിപാടികളില്‍ ഭാരവാഹികള്‍ മാത്രമേ വേദിയില്‍ ഉണ്ടാകാന്‍ പാടുള്ളൂ; പെരുമാറ്റച്ചട്ടവുമായി കോണ്‍ഗ്രസ്സ്
ദൃശ്യമാധ്യമങ്ങളോട് നേതാക്കള്‍ സംസാരിക്കുമ്പോള്‍ പിന്നില്‍ നിന്ന് തിക്കും തിരക്കും കൂട്ടരുത്. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ അച്ചടക്ക നടപടി.

തിരുവനന്തപുരം | കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സംഘടനാപരമായ പെരുമാറ്റച്ചട്ടം. പൊതു പരിപാടികളില്‍ ഭാരവാഹികള്‍ മാത്രമേ വേദിയില്‍ ഉണ്ടാകാന്‍ പാടുള്ളൂവെന്ന് പെരുമാറ്റച്ചട്ടത്തില്‍ നിര്‍ദേശിക്കുന്നു.
പരിപാടികളില്‍ ലിംഗ നീതിയും സാമൂഹിക നീതിയും ഉറപ്പുവരുത്തണം. ദൃശ്യമാധ്യമങ്ങളോട് നേതാക്കള്‍ സംസാരിക്കുമ്പോള്‍ പിന്നില്‍ നിന്ന് തിക്കും തിരക്കും കൂട്ടരുത്.
മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----