Connect with us

Kerala

നാട് കണ്ട് വലിയ ദുരന്തങ്ങളിലൊന്ന്; പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്തണം: കെ സി വേണുഗോപാല്‍

പരുക്കേറ്റവര്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും ഉടന്‍ ധനസഹായം കൈമാറണണം

Published

|

Last Updated

തൃശൂര്‍ |  തൃശൂരിലെ പടക്ക നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനം നാട് കണ്ട വലിയ ദുരന്തങ്ങളിലൊന്നാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സംഭവത്തില്‍ പരുക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരു ക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരുക്കേറ്റവര്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും ഉടന്‍ ധനസഹായം കൈമാറണണം. അതിന് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ തടസമാകേണ്ട കാര്യമില്ലെന്നും കെ.സി. വ്യക്തമാക്കി.

സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഉടന്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനം ഉണ്ടായത്.

 

---- facebook comment plugin here -----

Latest