Connect with us

Kerala

പെരുമണ്ണയില്‍ മതില്‍ ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു; രണ്ട് പേരെ രക്ഷപ്പെടുത്തി

അഗ്‌നിശമനസേന സ്ഥലത്തെത്തിയാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.

Published

|

Last Updated

കോഴിക്കോട്  | പെരുമണ്ണയില്‍ നിര്‍മാണത്തിനിടെ മതില്‍ ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി. മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണായിരുന്നു അപകടം.

പാലാഴി സ്വദേശി ബൈജുവാണ് മരിച്ചത്. അഗ്‌നിശമനസേന സ്ഥലത്തെത്തിയാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.