National
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; കോവിന്ദ് കമ്മിറ്റി റിപോര്‍ട്ടിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ശീതകാല സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരും.
ന്യൂഡല്‍ഹി | ഒരു രാജ്യ ഒരു തിരഞ്ഞെടുപ്പ് റിപോര്‍ട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ കമ്മിറ്റിയാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. ശീതകാല സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരും.
ലോക്സഭാ–നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ റിപോര്‍ട്ട് മാര്‍ച്ചിലാണ് സമതി സമര്‍പ്പിച്ചത്. അടിക്കടി തിരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യ പുരോഗതിക്ക് വിഘാതമാകുന്നെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ബി ജെ പിയുടെ പ്രധാനവാഗ്ദാനങ്ങളിലൊന്നാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്. രാജ്യത്തെ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് റിപോര്‍ട്ടിൽ പറയുന്നത്.
മന്ത്രി സഭയുടെ തീരുമാനത്തിൽ പ്രതിപക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചു.കോണ്‍ഗ്രസ് ഉള്‍പ്പെടെ 15 പാർട്ടികളാണ് കേന്ദ്രത്തിന്റെ നിലപാടിനെതിരെ ശക്തമായ എതിർപ്പ് വ്യക്തമാക്കിയത്.