Connect with us

National

ആഘോഷത്തിന്റെ ദിവസം, ബി ജെ പി വിജയത്തില്‍ നിര്‍ണായകമായത് കന്നി വോട്ടര്‍മാര്‍: മോദി

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ന് ആഘോഷത്തിന്റെ ദിവസമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ വിജയമാണ് നാം ആഘോഷിക്കുന്നത്. രാജ്യത്ത് ഹോളി നേരത്തെ എത്തിയിരിക്കുകയാണെന്നും ബി ജെ പി ആസ്ഥാനത്ത് നടന്ന വിജയാഘോഷത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കവേ മോദി പറഞ്ഞു. യു പി, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളിലെല്ലാം വോട്ടുവിഹിതം വര്‍ധിപ്പിക്കാന്‍ ബി ജെ പിക്കു സാധിച്ചു. യു പിയിലും ഉത്തരാഖണ്ഡിലും ബി ജെ പി ചരിത്രം കുറിച്ചു. ചരിത്രത്തില്‍ ആദ്യമായി യു പിയില്‍ മുഖ്യമന്ത്രിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചു. ഭരണത്തില്‍ ബി ജെ പി സുതാര്യത കൊണ്ടുവന്നതിന്റെ ഫലമാണ് ഈ വിജയം. വിജയത്തിന് മുഖ്യ കാരണം കന്നി വോട്ടര്‍മാരാണ്. സ്ത്രീകളും യുവവോട്ടര്‍മാരും ബി ജെ പിയെ പിന്തുണച്ചു. അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടര്‍മാരെ മോദി അഭിനന്ദിച്ചു. വിജയം എല്ലാ ബി ജെ പി പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയെ മോദി പ്രത്യേകം അഭിനന്ദിച്ചു.

കൊവിഡ് പ്രതിരോധത്തിലും വികസന കാര്യത്തിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച പ്രതിപക്ഷത്തിനുള്ള മറുപടിയാണ് ഈ വിജയം. കുടുംബാധിപത്യം ജനാധിപത്യത്തെ നശിപ്പിക്കും. താന്‍ ഒരു കുടുംബത്തിനും എതിരല്ല. എന്നാല്‍, കുടുംബാധിപത്യം രാജ്യത്തെ വേദനിപ്പിക്കുന്നതായും പ്രധാന മന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest