Connect with us

Saudi Arabia

ഒമിക്രോണ്‍: ആശങ്കപ്പെടേണ്ടതില്ല; സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നല്‍കി സഊദി ആരോഗ്യ മന്ത്രാലയം

കുത്തിവയ്പ്പ് എടുക്കുന്നവരുടെ എണ്ണം കുറവായതാണ് ആഫ്രിക്കയില്‍ ഒമിക്രോണ്‍ മ്യൂട്ടന്റ് പടരാനിടയായതെന്നും അതിനാല്‍ ആശങ്കപ്പെടേണ്ടതില്ലന്നും ആരോഗ്യ മന്ത്രാലയം

Published

|

Last Updated

റിയാദ് | സഊദി അറേബ്യയില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ രോഗ വ്യാപനം തടയുന്നതിനുള്ള മൂന്ന് സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നല്‍കി ആരോഗ്യ മന്ത്രാലയം

കൈ കഴുകല്‍, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, സമ്പൂര്‍ണ്ണ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കല്‍ ,നല്ല വെന്റിലേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ പാലിക്കണമെന്നും വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നവരുടെ എണ്ണം കുറവായതാണ് ആഫ്രിക്കയില്‍ ഒമിക്രോണ്‍ മ്യൂട്ടന്റ് പടരാനിടയായതെന്നും അതിനാല്‍ ആശങ്കപ്പെടേണ്ടതില്ലന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.