Kerala
പാര്‍ട്ടി വാട്‌സാപ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം; പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിക്കെതിരെ നടപടി
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് രാഘവന്‍ അശ്ലീല സന്ദേശമയച്ചതാണ് നടപടിക്കിടയാക്കിയത്

കാസര്‍കോട് | പാര്‍ട്ടി വാട്‌സാപ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശമയച്ച സംഭവത്തില്‍ സിപിഎം നടപടിയെടുത്തു. പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് രാഘവന്‍ അശ്ലീല സന്ദേശമയച്ചതാണ് നടപടിക്കിടയാക്കിയത്.
സംഭവം പുറത്തുവന്നതോടെ ഏര്യാ കമ്മിറ്റിയുടെ സെന്‍ട്രല്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും രാഘവനെ പുറത്താക്കാനും യോഗത്തില്‍ തീരുമാനമായി.
---- facebook comment plugin here -----