Connect with us

Kerala

കുപ്രസിദ്ധ കുറ്റവാളി ഭാര്യക്കൊപ്പം മയക്ക്മരുന്ന് കടത്തവെ പിടിയില്‍

കേരളം, കര്‍ണാടക, തമിഴ്‌നാട്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ 50 ല്‍ പരം കേസുകളില്‍ പ്രതിയാണ് ടി എച്ച് റിയാസ്.

Published

|

Last Updated

കോഴിക്കോട് |  കൊലപാതകമടക്കം നിരവധി കേസുകളിലെ പ്രതി ഭാര്യക്കൊപ്പം മയക്ക്മരുന്ന് കടത്തവെ പിടിയില്‍. ടി എച്ച് റിയാസ് ഭാര്യ സുമയ്യക്കൊപ്പം പിടിയിലായിത്. കാറില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. ഇവരുടെ കുഞ്ഞും സംഭവ സമയം കാറിലുണ്ടായിരുന്നു.

കാറില്‍ നിന്ന് 5.7 ഗ്രാം എംഡിഎംഎ നീലേശ്വരം പോലീസ് പിടികൂടി. കൊലപാതകം, മോഷണം, പിടിച്ചു പറി, മയക്കുമരുന്ന് കടത്ത് അടക്കം കേരളം, കര്‍ണാടക, തമിഴ്‌നാട്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ 50 ല്‍ പരം കേസുകളില്‍ പ്രതിയാണ് ടി എച്ച് റിയാസ്.

 

Latest