Connect with us

ai camera

രേഖകളുടെ പിന്‍തുണയില്ലാത്തെ ഒന്നും ഉന്നയിച്ചിട്ടില്ല: ചെന്നിത്തല

എകെ ബാലന്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | രേഖകളുടെ പിന്‍തുണയില്ലാത്തെ ഒന്നും ഉന്നയിച്ചിട്ടില്ലെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങള്‍ക്കു തെളിവില്ലെന്ന എ കെ ബാലന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരെ പിഴചുമത്തി സ്വകാര്യ കമ്പനികള്‍ കൊള്ളയടിക്കുന്നതിനെയാണ്പ്രതിപക്ഷം എതിര്‍ക്കുന്നത്. എകെ ബാലന്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു. ഞങ്ങള്‍ തെളിവുകള്‍ സഹിതമാണ് ആരോപണം ഉന്നയിക്കുന്നത്.
ഉന്നയിച്ച ആരോപണങ്ങളിലെ വസ്തുതകളെ നിഷേധിക്കാനായിട്ടില്ല. വ്യവസ്ഥകള്‍ക്കു വിരുദ്ധമായ കരാര്‍, ഉപകരാര്‍ വിഷയങ്ങളാണ് ഞങ്ങള്‍ ഉന്നയിക്കുന്നത്. കോര്‍ ഏരിയയില്‍ ഉപകരാര്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചു. പ്രസാഡിയോ കമ്പനിയുടെ ഉടമ സുരേന്ദ്രകുമാര്‍ സി പി എം സഹയാത്രികനാണ്. പ്രസാഡിയോയുടെ വളര്‍ച്ച അത്ഭുത കരമാണ്. ആരോപണത്തെക്കുറിച്ച് സര്‍ക്കാര്‍ ഭാഗത്തുനിന്നു ഒരു മറുപടിയും വന്നിട്ടില്ല. നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്ന വിഷയത്തില്‍ എ ഐ ക്യാമറ കരാറുകള്‍ ഉള്‍പ്പെടുന്നില്ല. അന്വേഷണം നടക്കുന്ന പദ്ധതി മുഖ്യമന്ത്രി ഉദ്ഘാനം ചെയ്തത് എങ്ങിനെയാണ്. വ്യവസായ സെക്രട്ടറി നടത്തുന്ന അന്വേഷണം മുഖവിലക്കെടുക്കുന്നില്ല. ഒരു പ്രസക്തിയുമില്ലാത്ത അന്വേഷണമാണത്.

ഗുരുതരമായ ആരോപണങ്ങള്‍ ആന്വേഷിച്ചേ മതിയാവൂ. മുഖ്യമന്ത്രി മൗനം പാലിക്കുന്നത് വലിയ കാര്യമായി കാണുന്നില്ല. എന്നാല്‍ ജനങ്ങളോടുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി നിര്‍വഹിക്കണം. കരാര്‍ അടിയന്തിരമായി റദ്ദ് ചെയ്തുകൊണ്ടു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. താന്‍ നേരത്തെ കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളില്‍ നിന്നെല്ലാം സര്‍ക്കാറിനു യു ടേണ്‍ അടിക്കേണ്ടിവന്നിട്ടുണ്ട്. ഞാന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് ശക്തമായി ആവര്‍ത്തിച്ചു. അന്വേഷണ കുതുകികളായ മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവന്നു. എന്നിട്ടും സര്‍ക്കാര്‍ അനങ്ങാതിരിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Latest