Connect with us

National

രാഹുല്‍ മാപ്പ് പറയേണ്ട ആവശ്യമില്ല: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഇവിടെ ജനാധിപത്യം കുറയുന്നു. അഭിപ്രായ സ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും ദുര്‍ബലമാകുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| രാഹുല്‍ ഗാന്ധി യുകെയില്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശത്ത് നടത്തിയ പരാമര്‍ശം രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്നതാണ്. ആ പരാമര്‍ശത്തിന് അദ്ദേഹം മറുപടി പറയണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. യുകെയില്‍ രാഹുല്‍ നടത്തിയ പരാമര്‍ശത്തില്‍ ബിജെപിയും നിരവധി മുതിര്‍ന്ന മന്ത്രിമാരും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇവിടെ ജനാധിപത്യം കുറയുന്നു. അഭിപ്രായ സ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും ദുര്‍ബലമാകുന്നു. ടിവി ചാനലുകള്‍ സമ്മര്‍ദം ചെലുത്തുന്നു. സത്യം പറയുന്ന ആളുകളെ ജയിലിലടക്കുന്നു. അങ്ങനെയെങ്കില്‍ ഇത് ജനാധിപത്യം അവസാനിപ്പിക്കുന്ന പ്രക്രിയയല്ലെങ്കില്‍ പിന്നെ എന്താണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. അതിനാല്‍, മാപ്പ് പറയുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

Latest