Connect with us

markaz knowledge city

നിംഹാൻസ് പ്രതിനിധികൾ നോളജ് സിറ്റി സന്ദർശിച്ചു

മാനസികാരോഗ്യ മേഖലയിൽ നോളജ് സിറ്റി നടത്തുന്ന പ്രവർത്തനങ്ങളെ ഡോ. സഞ്ജീവ് കുമാർ അഭിനന്ദിച്ചു.

Published

|

Last Updated

നോളജ് സിറ്റി | ബെംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസി(നിംഹാൻസ്)ലെ സൈക്കോസോഷ്യൽ സപ്പോർട്ട് ഇൻ ഡിസാസ്റ്റർ മാനേജ്മെൻറ് വിഭാഗത്തിലെ പ്രതിനിധികൾ കോഴിക്കോട് നോളജ് സിറ്റി സന്ദർശിച്ചു. മർകസ് നോളജ് സിറ്റിയിലെ ഹാബിറ്റസ് ലൈഫ് സ്കൂളിന്റെ ക്ഷണം സ്വീകരിച്ചാണ് കേന്ദ്ര സർക്കാർ സ്ഥാപനവും മാനസികാരോഗ്യമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രവുമായ നിംഹാൻസിലെ പ്രതിനിധികൾ നോളജ് സിറ്റിയിൽ എത്തിയത്.

അസി. പ്രൊഫ. ഡോ. സഞ്ജീവ് കുമാർ മണിക്കപ്പ, പ്രൊജക്ട് ഓഫീസർമാരായ  അനിൽ  ദൊഡ്ഡമണി, ലിതിൻ സഖറിയ, ടെക്നിക്കൽ കോഓർഡിനേറ്റർ സതീഷ്  കുമാർ എ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. മാനസികാരോഗ്യ മേഖലയിൽ നോളജ് സിറ്റി നടത്തുന്ന പ്രവർത്തനങ്ങളെ ഡോ. സഞ്ജീവ് കുമാർ അഭിനന്ദിച്ചു. ഇതുമായി ബന്ധപ്പെട്ട മേഖലയിൽ നോളജ് സിറ്റിയുമായി  കൈകോർക്കാൻ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു.

നിംഹാൻസ് പ്രതിനിധികളുമായി നടന്ന ചർച്ചയിൽ  നോളജ് സിറ്റി സി ഇ ഒ.ഡോ.അബ്‌ദുൽ സലാം, സി ഒ ഒ. ഡോ.നിസാം, സി എഫ് എസ് ഒ  യൂസഫ് നൂറാനി, ഹാബിറ്റസ് ദി ലൈഫ് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ അമീർ ഹസ്സൻ, കോഓർഡിനേറ്റർ ശഫീഖ് യൂസഫ്, ക്രിയേറ്റീവ് മാനേജർ ടി ഷിജാസ് പങ്കെടുത്തു.

Latest