Kasargod
നീലേശ്വരത്ത് ഓണം കര്‍ഷക ചന്തയ്ക്ക് തുടക്കമായി
നീലേശ്വരം | കൃഷിഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കൃഷിഭവന്‍ തലത്തിലുള്ള ഓണം കര്‍ഷകചന്തയ്ക്ക് തുടക്കമായി. നീലേശ്വരം കൃഷിഭവന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി. എം. സന്ധ്യ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി. പി. മുഹമ്മദ് റാഫി കര്‍ഷകചന്ത ഉദ്ഘാടനം ചെയ്തു.
ആഗസ്റ്റ് 22 മുതല്‍ 25 വരെയാണ് ഓണം കര്‍ഷകചന്ത പ്രവര്‍ത്തിക്കുക. കര്‍ഷകരില്‍ നിന്ന് കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണി വിലയേക്കാള്‍ 10 ശതമാനം അധികവിലയ്ക്ക് സംഭരിക്കുകയും ഉപഭോക്താക്കള്‍ക്ക് 30 ശതമാനം വരെ വിലക്കുറവില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.
ഓണത്തോടനുബന്ധിച്ച് നാടന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ ന്യായമായ വിലയില്‍ ലഭ്യമാക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് മികച്ച വില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ഷകചന്ത സംഘടിപ്പിച്ചിരിക്കുന്നത്.
പൊതുജനങ്ങള്‍ കര്‍ഷകചന്തയുടെ പരമാവധി പ്രയോജനം പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
Content Highlights: Nileshwar Krishi Bhavan inaugurated its Onam farmer market, running from August 22 to 25. The initiative procuring produce from farmers at a 10% premium above market rate while providing up to 30% discounts for consumers. Municipality officials urged the public to utilize the fair price market.






