Kerala
പ്രസവ ശസ്ത്രക്രിയക്കുശേഷം അണുബാധ; നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം
നെയ്യാറ്റിന്‍കര സ്വദേശി സജിതയാണ് ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
തിരുവനന്തപുരം| നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണവുമായി യുവതി. പ്രവസ ശസ്ത്രക്രിയക്കുശേഷം കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ലെന്നാണ് യുവതിയുടെആരോപണം. നെയ്യാറ്റിന്‍കര സ്വദേശി സജിതയാണ് ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഠിനമായ വേദനയാണ് താന്‍ അനുഭവിച്ചതെന്നും വെള്ളം കുടിക്കാത്തതിനാലാണ് പഴുപ്പെന്ന് പറയുക മാത്രമാണ് ഡോക്ടര്‍ ചെയ്തതെന്നുമാണ് യുവതിയുടെ ആരോപണം. പിന്നീട് സ്‌കാനിങിലാണ് അണുബാധ കണ്ടെത്തിയതെന്നും യുവതി പറയുന്നു.
അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ഒന്‍പത് ദിവസമായി സജിത എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. പഴുപ്പ് പൂര്‍ണമായി നീക്കണമെങ്കില്‍ ശസ്ത്രക്രിയ ആവശ്യമെന്നും യുവതിയുടെ കുടുംബം പറയുന്നു. എന്നാല്‍ നെയ്യാറ്റിന്‍കര ആശുപത്രിയിലെ ഡോ. രേണുക ഈ ആരോപണങ്ങള്‍ നിഷേധിച്ചു.
ഫെബ്രുവരി ആറിനാണ് സജിതയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ഇതിനൊപ്പം പ്രസവം നിര്‍ത്തുന്ന പ്രൊസീജിയറും ചെയ്തിരുന്നു. പിന്നാലെ സജിതയ്ക്ക് കടുത്ത പനിയും വയറുവേദനയും അനുഭവപ്പെട്ടു. വേദനയെക്കുറിച്ച് ഡിസ്ചാര്‍ജിന് മുമ്പ് തന്നെ ഡോക്ടര്‍ രേണുകയോട് പറഞ്ഞതായി് യുവതി പറയുന്നു. എന്നാല്‍ മതിയായ ചികിത്സയോ പരിശോധനയോ നടത്താതെ തന്നെ അസ്വസ്ഥപ്പെടുത്തുന്ന വിധത്തില്‍ സംസാരിക്കുകയാണ് ചെയ്തതെന്നുമാണ് യുവതിയുടെ പരാതി.
Content Highlights:
A woman named Sajitha has alleged medical negligence against Neyyattinkara District Hospital following her delivery surgery. She claims that severe post-surgery infection and pain were ignored by the attending doctor. The patient is currently undergoing treatment at SAT Hospital for infection control.






