Connect with us

Kerala

കുമരകത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം; കള്ള് ഷാപ്പിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ഈ ഗ്രൂപ്പിന് കീഴിലുള്ള മറ്റ് ഏഴ് ഷാപ്പുകളുടെയും ലൈസന്‍സും റദ്ദാക്കി

Published

|

Last Updated

കോട്ടയം| കോട്ടയം കുമരകത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ കള്ള് ഷാപ്പിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. പരിപ്പ് തൊള്ളയിരംചിറ ഷാപ്പിന്റെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ ഗ്രൂപ്പിന് കീഴിലുള്ള മറ്റ് ഏഴ് ഷാപ്പുകളുടെയും ലൈസന്‍സും റദ്ദാക്കി.

വൃത്തിഹീനമായ സാഹചര്യത്തിലാണ് കള്ള് ഷാപ്പ് പ്രവര്‍ത്തിച്ചിരുത് എന്ന് കണ്ടെത്തി. ഡെപ്യൂട്ടി എക്‌സെസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. സംഭവത്തിൽ ഷാപ്പ് ലൈസന്‍സി, മാനേജര്‍, കുക്ക് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസമാണ് യുവാവ് ഷാപ്പില്‍ നിന്ന് ഭക്ഷണം കഴിക്കുകയും കള്ള് കുടിക്കുകയും ചെയ്തത്. തുടര്‍ന്ന് കുമരകം സ്വദേശി ജ്യോതിഷിനെ (41) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. ജ്യോതിഷിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ജ്യോതിഷിന്റെ സുഹൃത്തുക്കളായ അഖില്‍, സുജിത്, നിഖില്‍, ഗിരീഷ് എന്നിവര്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Content Highlights:
The license of a toddy shop in Kumarakom has been suspended following the death of a 41-year-old man from food poisoning. Seven other shops under the same management were also shut down after unhygienic conditions were reported. Police registered cases against the shop licensee, manager, and cook.

---- facebook comment plugin here -----

Latest