Connect with us

mullapperiyar

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണം: ഗവര്‍ണര്‍

തര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതി

Published

|

Last Updated

തിരുവനന്തപുരം |  നിലവിലുള്ള അണക്കെട്ടിന് അപകട ഭീഷണിയുള്ള സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴയതാണെന്നും പുതിയത് പണിയണമെന്നും ജനങ്ങളുടെ ആശങ്ക സര്‍ക്കാറിനെ അറിയിച്ചു. തര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണ്. തമിഴ്നാട് സര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലെത്തുമ്പോള്‍ അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ മുന്നറിയിപ്പ് നല്‍കും.141-ല്‍ രണ്ടാമത്തെ മുന്നറിയിപ്പും 142-ല്‍ അവസാനത്തെ മുന്നറിയിപ്പും നല്‍കി വെള്ളം തുറന്നുവിടുകയാണ് ചെയ്യുക.

 

 

 

---- facebook comment plugin here -----

Latest