Connect with us

National

നെസ്ലെയുടെ സെറലാക്കില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; അന്വേഷണത്തിന് ഉത്തരവിട്ട് സിസിപിഎ

ഇന്ത്യയില്‍ പരിശോധിച്ച 15 സെറലാക്ക് ഉല്‍പ്പന്നങ്ങളില്‍ ശരാശരി 2.7 ഗ്രാം അധിക പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി|കുട്ടികള്‍ക്കായുള്ള ഫുഡ് ഉല്‍പന്നങ്ങളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നെസ്ലെക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഉപഭോക്തൃ സംരക്ഷണ റെഗുലേറ്ററി അതോറിറ്റി(സിസിപിഎ). ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയോടാണ് (എഫ്എസ്എസ്എഐ) സിസിപിഎ അന്വേഷണത്തിന് ഉത്തരവിട്ടത്.സ്വിസ് ഇന്‍വെസ്റ്റിഗേറ്റീവ് ഓര്‍ഗനൈസേഷനായ പബ്ലിക് ഐയും ഇന്റര്‍നാഷണല്‍ ബേബി ഫുഡ് ആക്ഷന്‍ നെറ്റ്വര്‍ക്കുമാണ് നെസ്ലെ ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ ബേബി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

നിലവില്‍ പബ്ലിക് ഐയുടെ റിപ്പോര്‍ട്ട് പഠിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഉല്‍പന്നങ്ങളുടെ ശാസ്ത്ര പരിശോധന നടത്തണമെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി. വികസ്വര രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും നെസ്ലെ ഉല്‍പന്നങ്ങളുടെ വില്‍പന നടത്തുന്നുണ്ട്. വികസിത രാജ്യങ്ങളില്‍ ഉയര്‍ന്ന ഗുണ നിലവാരമുള്ള ഉല്‍പന്നങ്ങളാണ് നെസ്ലെ വിതരണം ചെയ്യുന്നത്. എന്നാല്‍ വികസ്വര രാജ്യങ്ങളില്‍ ഗുണനിലവാരം കുറഞ്ഞ ഉല്‍പന്നങ്ങളാണ് വില്‍പന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നെസ്ലെയുടെ ഗോതമ്പ് അധിഷ്ഠിത ഉല്‍പ്പന്നമായ ആറ് മാസം പ്രായമുള്ള കുട്ടികള്‍ക്കുള്ള സെറലാക്ക്, യുകെയിലും ജര്‍മ്മനിയിലും പഞ്ചസാര ചേര്‍ക്കാതെയാണ് വില്‍പന നടത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ പരിശോധിച്ച 15 സെറലാക്ക് ഉല്‍പ്പന്നങ്ങളില്‍ ശരാശരി 2.7 ഗ്രാം അധിക പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് സ്വിസ് ഇന്‍വെസ്റ്റിഗേറ്റീവ് ഓര്‍ഗനൈസേഷനായ പബ്ലിക് ഐയും ഇന്റര്‍നാഷണല്‍ ബേബി ഫുഡ് ആക്ഷന്‍ നെറ്റ്വര്‍ക്കും സംയുക്തമായി തയ്യാറാക്കിയ പഠനത്തില്‍ വ്യക്തമാക്കുന്നത്.

 

 

---- facebook comment plugin here -----

Latest