Connect with us

International

നേപ്പാളില്‍ വെള്ളപ്പൊക്കത്തിന് കാരണം പാറയും മഞ്ഞും ഇടിഞ്ഞുവീണതിനെത്തുടര്‍ന്നെന്ന് പഠനം

ആഗസ്റ്റ് 26ന് റാസുവ പ്രദേശങ്ങളിലുണ്ടായ മഞ്ഞും പാറയും ഇടിഞ്ഞുവീഴല്‍ വലിയൊരു ദുരന്തത്തിന് വഴിവെക്കുകയും 1,400ഓളം പേര്‍ മരിക്കുകയും 5,000ത്തിലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു

Published

|

Last Updated

കാഠ്മണ്ഡു | നേപ്പാളില്‍ വെള്ളപ്പൊക്കത്തിന് കാരണം പാറയും മഞ്ഞും ഇടിഞ്ഞുവീണതിനാലാണെന്ന് നേപ്പാളിലെ ദുരന്തനിവാരണ അതോറിറ്റി. ആഗസ്റ്റ് 26ന് റാസുവ പ്രദേശങ്ങളിലുണ്ടായ മഞ്ഞും പാറയും ഇടിഞ്ഞുവീഴല്‍ വലിയൊരു ദുരന്തത്തിന് വഴിവെക്കുകയും 1,400ഓളം പേര്‍ മരിക്കുകയും 5,000ത്തിലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു. ഇതിന് ശേഷം രണ്ട് മാസത്തിനുള്ളിലാണ് ഞായറാഴ്ച വീണ്ടും വെള്ളപ്പൊക്കമുണ്ടായത്.

മധ്യ ഗോര്‍ഖ പ്രദേശത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ അഞ്ച് പേരെ കാണാതാകുകയും ഇരുന്നൂറ് വീടുകളും അഞ്ച് പാലങ്ങളും ഒലിച്ചുപോയി. തുടക്കത്തില്‍ മണ്ണിടിച്ചിലാണ് ഇതിന് കാരണമെന്ന് കരുതിയിരുന്നെങ്കിലും ദുര്‍ബലമായ പാറക്കെട്ടുകളുള്ള ആറായിറം മീറ്റര്‍ ഉയരത്തിലുള്ള മഞ്ഞും പാറയും ഇടിഞ്ഞുവീഴലാണ് ശക്തമായ വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ആന്‍ഡ് മാനേജ്മെന്റ് അതോറിറ്റിയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പര്‍വതങ്ങളില്‍ മഞ്ഞുരുകുമ്പോള്‍ വെള്ളപ്പൊക്കത്തിന് കാരണമാവുകയും ഈ പ്രദേശങ്ങളില്‍ നിരീക്ഷണ സംവിധാനങ്ങള്‍ ആവശ്യമാണെന്ന് പഠനം വ്യക്തമാക്കുന്നു. വെള്ളപ്പൊക്കത്തെക്കുറിച്ച് അധികൃതര്‍ക്ക് മുന്‍കൂട്ടി സൂചനകള്‍ ലഭിച്ചതിനെതുടര്‍ന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ആള്‍നാശം കുറക്കാനും കഴിഞ്ഞെന്ന് ദുരന്തനിവാരണ അതോറിറ്റി മേധാവി ധരം രാജ് ഉപ്രേതി പറഞ്ഞു.

Content Highlights:
A study by Nepal’s National Disaster Risk Reduction and Management Authority reveals that massive rock and ice avalanches caused the recent flash floods in Gorkha. Over 200 homes and five bridges were washed away. Timely official warnings helped prevent significant loss of human life.
---- facebook comment plugin here -----

Latest