നീറ്റ് യു ജി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ദേശീയ പരീക്ഷാ ഏജന്‍സി. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് പരീക്ഷാ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിലുള്ള ഫലം പ്രസിദ്ധീകരിച്ചത്. പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെയാണ് മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
ഓരോ വിദ്യാര്‍ഥിക്കും ലഭിച്ച മാര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസിദ്ധീകരിച്ചത്. എന്‍ ടി എയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭിക്കും. എന്നാല്‍, പുറത്തുവിടുന്ന മാര്‍ക്ക് ലിസ്റ്റില്‍ വിദ്യാര്‍ഥികളുടെ റോള്‍ നമ്പര്‍ ഉണ്ടാകില്ല.
---- facebook comment plugin here -----