National
നീറ്റ് ക്രമക്കേട്: 63 വിദ്യാര്‍ഥികളെ ഡീ ബാര്‍ ചെയ്ത് എന്‍ ടി എ
30 പേര്‍ ഗുജറാത്തിലെ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ളവരാണ്. ബിഹാറില്‍ മാത്രം 17 വിദ്യാര്‍ഥികളും ഡീ ബാര്‍ ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും.
ന്യൂഡല്‍ഹി | നീറ്റ് പരീക്ഷാ ക്രമക്കേടില്‍ 63 വിദ്യാര്‍ഥികളെ ഡീ ബാര്‍ ചെയ്ത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ). ഇതില്‍ 30 പേര്‍ ഗുജറാത്തിലെ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ളവരാണ്.
ബിഹാറില്‍ മാത്രം 17 വിദ്യാര്‍ഥികളും ഡീ ബാര്‍ ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും.
വിവാദത്തെ തുടര്‍ന്ന് ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്കുള്ള ഇന്നത്തെ പുനപ്പരീക്ഷ എഴുതിയത് 813 പേര്‍ മാത്രമാണ്. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1,563 പേരില്‍ 750 പേര്‍ പരീക്ഷക്ക് എത്തിയില്ല.
---- facebook comment plugin here -----