Connect with us

Kerala

നീലിക്കണ്ടി പക്കർ ഹാജി അന്തരിച്ചു

കേരള മുസ്‌ലിം ജമാഅത്തിൻ്റെ സ്ഥാപകംഗവും വയനാട്ടിലെ പ്രമുഖ പ്ലാൻ്ററുമായിരുന്നു

Published

|

Last Updated

കൽപ്പറ്റ | കേരള മുസ്‌ലിം ജമാഅത്തിൻ്റെ സ്ഥാപകംഗവും വയനാട്ടിലെ പ്രമുഖ പ്ലാൻ്ററുമായ പക്കർ ഹാജി (79) അന്തരിച്ചു. കൽപറ്റ അറ്റ്ലേഡിലെ നീലിക്കണ്ടി കുടുംബാംഗം ആണ്.

കൽപറ്റ ദാറുൽ ഫലാഹ്, വയനാട് മുസ്‌ലിം ഓർഫനേജ് മുട്ടിൽ എന്നിവ സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച പക്കർ ഹാജി, ജില്ലയുടെ വിദ്യാഭ്യാസ മുഖഛായ മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചു. തൻ്റെ വലിയുപ്പയുടെ പേരിൽ സ്ഥാപിച്ച കൽപറ്റ എൻ. എം. എസ്. എം. ഗവ.കോളേജിൻ്റെ വിപുലീകരണത്തിനും നേതൃത്വം നൽകി.

മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാ ജനറൽ സെക്രട്ടറി, ദാറുൽ ഫലാഹ് ജനറൽ സെക്രട്ടറി, എസ് വൈ. എസ് ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. നിലവിൽ മർകസ് സെൻട്രൽ കമ്മറ്റി എക്സിക്യുട്ടീവ് അംഗവും, ദാറുൽഫലാഹ് ട്രഷറർ,കൽപ്പറ്റ ചെറിയപള്ളി, അറ്റ്ലേഡ് പള്ളി എന്നിവയുടെ മുതവല്ലിയുമാണ്.

കല്ലങ്കോടൻ ഖദീജ ഹജ്ജുമ്മയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഹാരിസ്, ഹസീന ജാമാതാക്കൾ: ലിയാക്കത്ത് ഗുരുക്കൾ മഞ്ചേരി, അനീസ മുക്കം. സഹോദരങ്ങൾ: ഇഖ്ബാൽ,പരേതരായ മൊയ്തു ഹാജി,അബൂബക്കർ ഹാജി, അഷ്റഫ്. നഫീസ ഹജ്ജുമ്മ, ഫാത്തിമ ഹജ്ജുമ്മ, സഫിയ.

നീലിക്കണ്ടി പക്കർ ഹാജിയുടെ വിയോഗത്തിൽ കേരളമുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ് കാന്തപുരം എ പി.അബൂബക്കർ മുസ്‌ലിയാർ അനുശോചനം രേഖപെടുത്തി. ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏറെ ആത്മാർത്ഥതയോടെ പ്രവർത്തിച്ച ഒരു സ്നേഹിതനെയും സഹപ്രവർത്തകനെയുമാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് ദുബൈയിൽനിന്നുള്ള അനുശോചന സന്ദേശത്തിൽ കാന്തപുരം പറഞ്ഞു.

Latest