Kerala
എന്‍ഡിഎ പ്രവേശം;ട്വന്റി20യില്‍ പൊട്ടിത്തെറി; ഒരു വിഭാഗം സംഘടന വിടും
ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിവിടുമെന്നാണ് സൂചന
കൊച്ചി | എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി20യില്‍ പൊട്ടിത്തെറി. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിവിടുമെന്നാണ് സൂചന. ഇവര്‍ കോണ്‍ഗ്രസിലേക്കെന്നാണ് അറിയുന്നത്. ഉച്ചയ്ക്ക് ശേഷം ഇവര്‍ മാധ്യമങ്ങളെ കാണും. എന്നാല്‍ എന്‍ഡിഎ പ്രവേശനത്തെ ഭൂരിഭാഗം പേരും പിന്തുണച്ചെന്നും ഒന്നോ രണ്ടോ ശതമാനം മാത്രമാണ് അതൃപ്തി പ്രകടിപ്പിച്ചതെന്നുമാണ് പാര്‍ട്ടി നേതാവ് സാബു എം ജേക്കബ് പറയുന്നത്.
സംഘടനാ ചുമതലയുള്ളവര്‍ ഉള്‍പ്പടെ എന്‍ഡിഎ പ്രവേശത്തില്‍ അതൃപ്തരാണ്. വരും ദിവസങ്ങളില്‍ ഇവര്‍ പരസ്യപ്രതികരണവുമായി എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. കിഴക്കമ്പലം പഞ്ചായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഉള്‍പ്പടെ വരും ദിവസങ്ങളില്‍ പാര്‍ട്ടി വിടുമെന്നാണ് എന്‍ഡിഎ പ്രവേശനത്തില്‍ അതൃപ്തി ഉള്ളവര്‍ പറയുന്നത്. ഇവരെ ഒപ്പം കൂട്ടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം
അതേസമയം, യാതൊരു ഉപാധികളോടെയുമല്ല എന്‍ഡിഎയില്‍ ചേര്‍ന്നതെന്ന് സാബു എം ജേക്കബ് പറഞ്ഞു. വര്‍ഗീയ പാര്‍ട്ടികളുമായി ചേര്‍ന്ന് ട്വന്റി20യെ ഉന്മൂലനം ചെയ്യാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിച്ചത്. മുഖ്യമന്ത്രി പിണറായിക്കൊപ്പമുണ്ടായ കാലത്ത് ഗുണമുണ്ടായത് അദ്ദേഹത്തിന് തന്നെയാണ്. 12 തവണ എല്ലാ ഏജന്‍സികളെ കൊണ്ട് പരിശോധിപ്പിച്ചിട്ടും ഒരുരൂപയുടെ ക്രമക്കേട് പോലും തനിക്കെതിരെ കണ്ടെത്തിയിട്ടില്ല. എന്‍ഡിഎയില്‍ സീറ്റ് കിട്ടിയില്ലെങ്കിലും പ്രയാസമില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സീറ്റ് കിട്ടാനുമല്ല എന്‍ഡിഎയില്‍ ചേര്‍ന്നതെന്നും സാബു ജേക്കബ് പറഞ്ഞു വെക്കുന്നു



