National
എന്‍സിപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു: ശരദ് പവാര്‍
മുതിര്‍ന്ന എന്‍സിപി നേതാക്കളുടെ സമിതി ഭാവി പരിപാടി തീരുമാനിക്കുമെന്ന് ശരദ് പവാര്‍ പറഞ്ഞു.
മുംബൈ| എന്‍സിപി അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി ശരദ് പവാര്‍. ആത്മകഥാ പ്രകാശന ചടങ്ങിലാണ് പവാറിന്റെ പ്രഖ്യാപനം. മുതിര്‍ന്ന എന്‍സിപി നേതാക്കളുടെ സമിതി ഭാവി പരിപാടി തീരുമാനിക്കുമെന്നും പവാര്‍ പറഞ്ഞു.
പവാറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. പവാര്‍ തന്റെ തീരുമാനം പിന്‍വലിക്കുന്നത് വരെ ഹാളില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.







