Connect with us

National

ഷാരൂഖിന്റെയും നടി അനന്യ പാണ്ഡെയുടെയും വീട്ടില്‍ എന്‍സിബി റെയ്ഡ്

എന്‍സിബി ഉദ്യോഗസ്ഥരായ അഞ്ച് പേരാണ് റെയ്ഡ് നടത്താനായി വീട്ടിലേക്കെത്തിയത്.

Published

|

Last Updated

മുംബൈ| ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തിയ കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്റെ വീട്ടില്‍ റെയ്ഡ്. എന്‍സിബി ഉദ്യോഗസ്ഥരായ അഞ്ച് പേരാണ് റെയ്ഡ് നടത്താനായി വീട്ടിലേക്കെത്തിയത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഘം റെയ്ഡ് നടത്താനായി ഷാരൂഖ് ഖാന്റെ വീടായ മന്നത്തിലേക്കെത്തിയത്.

ആര്യന്‍ അറസ്റ്റിലായതിന് ശേഷം ഷാരൂഖ് മകനെ കാണാന്‍ ഇന്നാണ് പുറത്തിറങ്ങിയിരുന്നത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്‍സിബി ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. നടി അനന്യ പാണ്ഡെയുടെ മുംബൈയിലെ വീട്ടിലും എന്‍സിബി ഉദ്യോഗസര്‍ റെയ്ഡ് നടത്തിയിരുന്നു. നടിയെ ചോദ്യം ചെയ്യാനായി എന്‍സിബി ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

 

Latest