Connect with us

National

നരേന്ദ്രഗിരിയുടെ ദുരൂഹമരണം: അന്വേഷണം സിബിഐ ഏറ്റെടുക്കും

കേസില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.

Published

|

Last Updated

ന്യൂഡല്‍ഹി| അഖാഡ പരിഷത്ത് അധ്യക്ഷന്‍ നരേന്ദ്രഗിരിയുടെ മരണത്തില്‍ അന്വേഷണം സിബിഐ ഉടന്‍ ഏറ്റെടുക്കും. ഇന്നലെ യുപി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. കേസില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.

നരേന്ദ്രഗിരിയുടെ മരണത്തില്‍ അഖാഡ പരിഷത്ത് അടക്കം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കൂടാതെ അലഹബാദില്‍ ഹൈക്കോടതിയിലും ഇതുസംബന്ധിച്ച് ഹര്‍ജി എത്തി. ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് കേസ് സിബിഐ അന്വേഷണത്തിന് യുപി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. കേസില്‍ പ്രാഥമിക വിവരങ്ങള്‍ യുപി പൊലീസില്‍ നിന്നും സിബിഐ തേടിയിട്ടുണ്ട്. നാളെയോടെ കേസ് ഏറ്റെടുക്കുന്നതിനായി ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

കേസില്‍ ഇതുവരെ മൂന്ന് പേരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുകയാണ്. നരേന്ദ്രഗിരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. കഴുത്തില്‍ വി ആകൃതി പാടുകള്‍ കണ്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ബലപ്രയോഗം നടന്നതായുള്ള തെളിവുകള്‍ കണ്ടെത്തിയിട്ടില്ല. ആത്മഹത്യ എന്നത് ശരിവെക്കുന്നതാണ് പ്രാഥമിക റിപ്പോര്‍ട്ടെന്നാണ് സൂചന. ഇതിനിടെ അറസ്റ്റിലായ ആനന്ദ് ഗിരിയെ പിന്തുണച്ച് കുടുംബം രംഗത്തെത്തി. ആരോപണങ്ങള്‍ കളവാണെന്നും ആനന്ദ് ഗിരിക്ക് ആരെയും കൊല്ലാനാകില്ലെന്നുമാണ് കുടുംബം പറയുന്നത്.

 

Latest