National
നരേന്ദ്ര മോദി ദൈവത്തിന്റെ അവതാരം: യു പി മന്ത്രി
മോദിയെ തകര്‍ക്കാന്‍ ശ്രമിച്ച പ്രതിപക്ഷത്തെ രാജ്യത്തെ ജനങ്ങള്‍ തുരത്തി
ലഖ്‌നോ | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹത്വ വത്ക്കരിച്ചും വാനോളം പുകഴ്ത്തിയും ഉത്തര്‍പ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി. മോദി സാധാരണക്കാരന്‍ അല്ലെന്നും ദൈവത്തിന്റെ അവതാരമാണെന്നുമാണെന്ന് തിവാരി പറഞ്ഞു. സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട ഒരു സെമിനാറിനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേയും വിമര്‍ശനമുന്നയിച്ചു. മോദി സര്‍ക്കാറരിനെ താഴെയിറക്കാന്‍ 2019ല്‍ 24 പ്രതിപക്ഷ പാര്‍ട്ടികള്‍ മഹാസഖ്യമുണ്ടാക്കി. മോദിയെ തുരത്തുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ അവരെയാണ് തുരത്തിയതെന്നും തിവാരി പരിഹസിച്ചു.







