Connect with us

National

നാഗപ്പട്ടണത്ത് വീടിന്‍റെ മേൽക്കൂര തകർന്ന് വീണ് അപകടം; രണ്ട് വയസുകാരന്‍ മരിച്ചു

കുട്ടിയുടെ അമ്മക്കും അപകടത്തില്‍ പരുക്കുണ്ട്.

Published

|

Last Updated

ചെന്നൈ | വീടിന്റെ മേല്‍ക്കൂര തകർന്ന് വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ നാഗപ്പട്ടണത്താണ് സംഭവം. വിജയകുമാര്‍ മീന ദമ്പതികളുടെ മകന്‍ യാസീന്ദ്രം ആണ് മരിച്ചത്.

രാത്രി ഉറക്കത്തിനിടെയാണ് അപകടം സംഭവിച്ചത്. സീലിംഗ് ഫാന്‍ ഉള്‍പ്പെടെ രണ്ട് വയസുകാരന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ അമ്മക്കും അപകടത്തില്‍ പരുക്കുണ്ട്.

സംഭവം നടന്ന ഉടനെ കുട്ടിയെ അയല്‍വാസികള്‍ നാഗപട്ടണം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ ശേഷം  മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Latest