Connect with us

Kerala

മുസ്ലിം ലീഗ് നിലപാട് പുനഃപരിശോധിക്കണം: ഐ എന്‍ എല്‍

ഇടത്പക്ഷ പ്രസ്ഥാനത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്റെ നിലപാട് ശരിയായ ദിശയിലേക്കുള്ള ചൂണ്ടുപലകയാണ്.

Published

|

Last Updated

കോഴിക്കോട് | അന്ധമായ ഇടത്പക്ഷ വിരോധത്തിന്റെ നിഷേധ രാഷ്ടീയം മുസ്ലിംലീഗ് പുനഃപരിശോധിക്കണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ്. ഇടത്പക്ഷ പ്രസ്ഥാനത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്റെ നിലപാട് ശരിയായ ദിശയിലേക്കുള്ള ചൂണ്ടുപലകയാണ്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കൂച്ചുവിലങ്ങുകള്‍ നിര്‍ദോഷമായ ഭാഷാപ്രയോഗങ്ങളെപ്പോലും വേട്ടയാടുന്ന അത്യന്തം അപകടകരമായ സാഹചര്യത്തില്‍ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിച്ചേ മതിയാകൂവെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

പ്രസിഡൻ്റ് പ്രൊഫ.എ പി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് ഒമ്പത് മുതല്‍ ആറ് മാസം നീണ്ടുനില്‍ക്കുന്ന മതേതര കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു. സി പി നാസര്‍കോയ തങ്ങള്‍, എന്‍ കെ അബ്ദുല്‍ അസീസ്, കെ പി ഇസ്മാഈല്‍, ബഷീര്‍ ബഡേരി, ഒ പി ഐ കോയ, എം എ കുഞ്ഞബ്ദുല്ല, എം കെ ഹാജി, ബശീര്‍ അഹ്മദ്, ശര്‍മദ് ഖാന്‍, അഡ്വ.ഒ കെ തങ്ങള്‍, സി എച്ച് മുസ്തഫ, ടി എം ഇസ്മാഈല്‍, മുഹമ്മൂദ് പറക്കാട്ട് , സുധീര്‍ കോയ, എ എല്‍ എം കാസിം, എം കെ അബൂബക്കര്‍ ഹാജി, ഒ പി റശീദ്, ഇ സി മുഹമ്മദ്, പി പി സുബൈര്‍, ശരീഫ് കൊളവയല്‍ പ്രസംഗിച്ചു.

 

Latest