Connect with us

Uae

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം:സഹായഹസ്തവുമായി എം എ യൂസഫലി; മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നൽകും

സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം തന്റെ അനുശോചനവും സഹായവാഗ്ദാനവും അറിയിച്ചത്.

Published

|

Last Updated

അബൂദബി| മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും അടിയന്തര സാമ്പത്തിക സഹായം അദ്ദേഹം പ്രഖ്യാപിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50000 രൂപ വീതവുമാണ് ധനസഹായം നൽകുക. തൃശ്ശൂർ ജില്ലാ കളക്ടർ മുഖേനയാണ് ഈ തുക കൈമാറുന്നത്.

അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തിൽ താൻ ഏറെ മനോവിഷമത്തിലാണെന്നും അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.
സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം തന്റെ അനുശോചനവും സഹായവാഗ്ദാനവും അറിയിച്ചത്. കേരളത്തിലെയും പ്രവാസലോകത്തെയും ദുരിതബാധിതർക്ക് താങ്ങായി എപ്പോഴും മുന്നിലുണ്ടാകാറുള്ള യൂസഫലിയുടെ ഈ ഇടപെടൽ അപകടത്തിന്റെ ആഘാതത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും.

 

 

Latest