Connect with us

Kerala

പതിനേഴുകാരനെ പീഡിപ്പിച്ചതായി പരാതി; യുവതിക്കെതിരെ കേസ്

ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുട്ടിയുടെ രഹസ്യമൊഴിയെടുത്തു.

Published

|

Last Updated

കാസര്‍കോട്| പതിനേഴുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ 36 കാരിക്കെതിരെ കേസെടുത്ത് പോലീസ്. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയിലാണ് പോക്‌സോ പ്രകാരം പോലീസ് കേസെടുത്തത്.

കാഞ്ഞങ്ങാട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് 17 കാരന്‍. ഈ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന സമയത്താണ് നേരത്തെ 36 കാരിയുടെ പീഡനത്തിന് ഇരയായ വിവരം കാരന്‍ വെളിപ്പെടുത്തിയത്.

ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് സംഭവം നടന്നത് രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അങ്ങോട്ട് കൈമാറുകയായിരുന്നു. ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുട്ടിയുടെ രഹസ്യമൊഴിയെടുത്തു.

 

---- facebook comment plugin here -----

Latest