Connect with us

Kerala

മുല്ലപ്പെരിയാര്‍ ഡാം: ബലപ്പെടുത്തല്‍ ആവശ്യം തത്ക്കാലം മാറ്റിവെക്കാന്‍ തീരുമാനം

ഡാം ബലപ്പെടുത്തുന്നതിനു മുമ്പ് ഐസോടോപ്പ് പഠനം നടത്തണമെന്ന് തമിഴ്നാടിനോട് കേരളം.

Published

|

Last Updated

ന്യൂഡല്‍ഹി | മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തല്‍ ആവശ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തത്ക്കാലം മാറ്റിവെക്കാന്‍ തീരുമാനിച്ച് മേല്‍നോട്ട സമിതി. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

ഡാം ബലപ്പെടുത്തുന്നതിനു മുമ്പ് ഐസോടോപ്പ് പഠനം നടത്തണമെന്ന് തമിഴ്നാടിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

ഡാം സ്വീപേജില്‍ ഐസോടോപ്പ് പഠനം നടത്തുക, ഡാമിന്റെ മുന്‍വശത്തെ 110 അടി താഴെയുള്ള ഭാഗത്ത് രൂപപ്പെട്ട കുഴികളും വിള്ളലും അടയ്ക്കുക, 80 അടിക്കും 110 അടിക്കും ഇടയിലുള്ള ഭാഗം പരിശോധിച്ച് അറ്റകുറ്റപ്പണികള്‍ നടത്തുക തുടങ്ങിയവയും യോഗം അംഗീകരിച്ചു. ഡാമിന് ചുറ്റും സി സി ടി വി സ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോടും തമിഴ്നാട് അനുകൂലമായി പ്രതികരിച്ചു.