Connect with us

Kasargod

മുഹിമ്മാത്തില്‍ ത്വാഹിര്‍ തങ്ങള്‍ പതിനെട്ടാമത് ഉറൂസ് വ്യാഴാഴ്ച തുടങ്ങും; ആദ്യ ദിനം സനദ് ദാന സമ്മേളനം

സിയാറത്ത്, ദൗറത്തുല്‍ ഖുര്‍ആന്‍, മതപ്രഭാഷണം, റാത്തീബ്, തമിഴ് സമ്മേളനം, സ്വലാത്ത് മജ്ലിസ് തുടങ്ങി വിവിധ പരിപാടികള്‍ ഉറൂസിന്റെ ഭാഗമായി നടക്കും.

Published

|

Last Updated

കാസര്‍കോട് | മുഹിമ്മാത്ത് സ്ഥാപകനും പ്രമുഖ ആത്മീയ പണ്ഡിതനുമായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പതിനെട്ടാമത് ഉറൂസ് മുബാറകും മുഹിമ്മാത്ത് സനദ്‍ദാന മഹാ സമ്മേളനവും ഈ മാസം 15മുതല്‍ 18 വരെ മുഹിമ്മാത്തില്‍ നടക്കും. പ്രഥമ ദിനം മുഹിമ്മാത്ത് സനദ്‍ദാന സമ്മേനം നടക്കും. ഞായറാഴ്ച രാത്രിയാണ് സമാപനം.

സിയാറത്ത്, ദൗറത്തുല്‍ ഖുര്‍ആന്‍, മതപ്രഭാഷണം, റാത്തീബ്, തമിഴ് സമ്മേളനം, സ്വലാത്ത് മജ്ലിസ് തുടങ്ങി വിവിധ പരിപാടികള്‍ ഉറൂസിന്റെ ഭാഗമായി നടക്കും. നാല് ദിനങ്ങളിലായി പതിനായിരങ്ങള്‍ മുഹിമ്മാത്ത് നഗറില്‍ എത്തിച്ചേരും. അതിഥികളെ വരവേല്‍ക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് മുഹിമ്മാത്ത് നഗറില്‍ ഒരുക്കിയിട്ടുള്ളത്.

15ന് രാവിലെ 8 ന് ഇച്ചിലങ്കോട് മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാലും 9 മണിക്ക് അഹ്ദല്‍ മഖാം സിയാറത്തിന് സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഐദറൂസിയും നേതൃത്വം നല്‍കും. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുസ്സലാം ദാരിമി കുബണൂര്‍ പതാക ഉയര്‍ത്തും.

10 മണിക്ക് സയ്യിദ് ഇബ്രാഹിം അല്‍ ഹാദി ചൂരിയുട അധ്യക്ഷതയില്‍ സമസ്ത കര്‍ണാടക പ്രസിഡന്റ് സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി ഉദ്ഘാടനം ചെയ്യും. ദൗറത്തുല്‍ ഖുര്‍ആന്‍ മജ്‌ലിസിന് സയ്യിദ് മുട്ടം കുഞ്ഞി കോയ തങ്ങള്‍, സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കും. മുഹിമ്മാത്ത് സ്ഥാപനത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് സ്ഥാന വസ്ത്ര വിതരണം സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നിര്‍വ്വഹിക്കും. ചടങ്ങ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ കുഞ്ഞു മുഹമ്മദ് സഖാഫി പറവൂര്‍ ഉദ്ഘാടനം ചെയ്യും.

ഉച്ചക്ക് 1.30ന് ജില്ലാതല ഹജ്ജ് പഠന ക്ലാസ് സയ്യിദ് സ്വാലിഹ് തുറാബ് സഖാഫിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. സുലൈമാന്‍ കരിവെള്ളൂരിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.

ഉച്ചക്ക് രണ്ടിന് ഹിമമി സംഗമം അബൂബക്കര്‍ കാമില്‍ സഖാഫിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ അസീസ് മിസ്ബാഹി ഉദ്ഘാടനം ചെയ്യും. വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി വിഷയാവതരണം നടത്തും.

വൈകിട്ട് 3ന് ഹമലതുല്‍ ഖുര്‍ആന്‍ സംഗമം ഹാഫിള് അബ്ദുസ്സലാം നിസാമിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഇസ്മാഈല്‍ ബാഫഖി കൊയിലാണ്ടി ഉദ്ഘാടനം ചെയ്യും. ഹാഫിള് കബീര്‍ ഹിമമി ബോവിക്കാനം വിഷയാവതരണം നടത്തും. വൈകിട്ട് 6ന് സ്വാലാത്ത് മജ്‌ലിസ് തുടങ്ങും.

സനദ്‍ദാന സമ്മേളനം ഏഴിന് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സ്വാഗതം പറയും. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉത്ഘാടനം ചെയ്യും. സനദ്‍ദാനവും സനദ്‍ദാന ഭാഷണവും സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍ നിര്‍വ്വഹിക്കും. എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, എ പി അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം മുഖ്യ പ്രഭാഷണം നടത്തും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ റഷീദ് സൈനി കക്കിഞ്ച പ്രസംഗിക്കും.

16ന് വെള്ളി വൈകിട്ട് നാലിന് നടക്കുന്ന രിഫാഈ റാത്തീബിന് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി നേതൃത്വം നല്‍കും.

രാത്രി 7.30ന് മതപ്രഭാഷണം ഹാജി അമീറലി ചൂരിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രസംഗിക്കും.

17ന് ശനിയാഴ്ച ഉച്ചയ്ക്ക് 2ന് തമിഴ് സമ്മേളനം സയ്യിദ് ഹബീബ് അല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി കായല്‍പട്ടണം ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് മുഹ്യദ്ദീന്‍ റാത്തീബിന് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ ബുഖാരി എന്‍മൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി നേതൃത്വം നല്‍കും. രാത്രി 7 ന് മതപ്രഭാഷണം നൂറുസ്സാദാത്ത് ബായാര്‍ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചികോയ തങ്ങളുടെ പ്രാര്‍ഥനയോടെ തുടങ്ങും. സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. നൗഫല്‍ സഖാഫി കളസ പ്രസംഗിക്കും.

18 ന് (ഞായര്‍) രാവിലെ 11ന് പ്രവാസി സംഗമം അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാലിന്റെ അധ്യക്ഷതയില്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം. മൂസ സഖാഫി കളത്തൂര്‍, എസ് പി ഹംസ സഖാഫി വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 2ന് മൗലിദ് മജ്‌ലിസിന് സയ്യിദ് ഷഹീര്‍ അല്‍ ബുഖാരിയും, വൈകിട്ട് മൂന്നിന് ഖത്തം ദുആ സദസ്സിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുറയും നേതൃത്വം നല്‍കും. അഞ്ച് മണിക്ക് അഹ്ദലിയ്യ ആത്മീയ സമ്മേളനം സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ടയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, കെ പി അബൂബക്കര്‍ മുസ്‍ലിയാര്‍ പട്ടുവം, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ഡോ ഫാസില്‍ റസ്‌വി കാവല്‍ക്കട്ട, ഡോ .ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട് , കെ കെ ഹുസ്സൈന്‍ ബാഖവി സഅദിയ, ഫിര്‍ദൗസ് സുറൈജി സഖാഫി, ഹാഫിള് സുഫ്യാന്‍ സഖാഫി കര്‍ണാടക തുടങ്ങിയവര്‍ പ്രസംഗിക്കും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഫക്രുദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. പതിനായിരങ്ങള്‍ക്ക് തബറുക് വിതരണത്തോടെ ഉറൂസ് സമാപിക്കും.

ഇതു സംബന്ധിച്ച് വിളിച്ച പത്ര സമ്മേളനത്തില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി(ജന സെക്രട്ടറി മുഹിമ്മാത്ത്), പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി(കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജന.സെക്രട്ടറി), ഹാജി അമീറലി ചൂരി (ട്രഷറര്‍ മുഹിമ്മാത്ത്), കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി (എസ് വൈ എസ് ജില്ലാ പ്രസിഡന്റ്), അബ്ദുസ്സലാം ദാരിമി കുബണൂര്‍ (ചെയര്‍മാന്‍ ഉറൂസ് കമ്മിറ്റി), അബൂബക്കര്‍ കാമില്‍ സഖാഫി (ജന.കണ്‍വീനര്‍ ഉറൂസ് കമ്മിറ്റി), അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ (കണ്‍വീനര്‍ പ്രചാരണ സമിതി )

Latest