Kasargod
മുഹിമ്മാത്ത് സനദ് ദാനം: ഉത്തര, മധ്യ മേഖലാ യാത്രകള്‍ ഇന്ന് ആരംഭിക്കും, ദക്ഷിണ മേഖല 24 മുതല്‍
ഉത്തര മേഖലാ യാത്ര മഞ്ചേശ്വരം മള്ഹറില്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ മഖാം സിയാറത്തോടെയും മധ്യമേഖല തളങ്കര മാലിക്ബുനു ദീനാര്‍ മഖാം സിയാറത്തോടെയും ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും.
പുത്തിഗെ | ഈ മാസം 28 മുതല്‍ 31 വരെ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസും മുഹിമ്മാത്ത് സനദ് ദാന സമ്മേളനവും വിളംബരം ചെയ്ത് ഹിമമീസ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സന്ദേശ പ്രയാണത്തിന്റെ ഉത്തര മധ്യ മേഖലാ യാത്രകള്‍ക്ക് ഇന്ന് (ജനുവരി 20, ചൊവ്വ) തുടക്കം കുറിക്കും. ജില്ലയെ മൂന്ന് മേഖലകളാക്കി നടത്തുന്ന പ്രയാണത്തിന്റെ ദക്ഷിണ മേഖലാ യാത്ര 24 മുതല്‍ നടക്കും. ഉത്തര മേഖലാ യാത്ര മഞ്ചേശ്വരം മള്ഹറില്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ മഖാം സിയാറത്തോടെയും മധ്യമേഖല തളങ്കര മാലിക്ബുനു ദീനാര്‍ മഖാം സിയാറത്തോടെയും ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുല്‍ ഖാദര്‍ സഖാഫി മെഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍ ഉത്തര മധ്യ ദക്ഷിണ മേഖലാ യാത്രകള്‍ക്ക് നേതൃത്വം നല്‍കും. സയ്യിദ് ഉബൈദുല്ല യാസീന്‍ തങ്ങള്‍ ബായാര്‍, മുഹമ്മദ് സഖാഫി തോക്കെ, ഹാരിസ് ഹിമമി സഖാഫി പരപ്പ, അഷ്റഫ് ഹിമമി സഖാഫി ഉളുവാര്‍, അഹ്മദ് സഅദി ചെങ്കള, നാസര്‍ സഖാഫി തുരുത്തി ഉപനായകന്മാരാണ്.
മള്ഹര്‍ ക്യാമ്പസില്‍ നടക്കുന്ന ഉത്തര മേഖലാ ഉദ്ഘടന സംഗമത്തില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ഷഹീര്‍ അല്‍ ബുഖാരി പ്രാര്‍ഥന നടത്തും. മൂസല്‍ മദനി തലക്കിയുടെ അധ്യക്ഷതയില്‍ സയ്യിദ് ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. പാത്തൂര്‍ മുഹമ്മദ് സഖാഫി സന്ദേശ പ്രഭാഷണം നടത്തും. അബ്ദുല്‍ ഹമീദ് സഖാഫി ബാക്കിമാര്‍, ഉമര്‍ മദനി മച്ചംപാടി, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, ഉമര്‍ ഹിമമി സഖാഫി കോളിയൂര്‍, ശമീര്‍ ഹാജി പാത്തൂര്‍, സിദ്ദീഖ് കോളിയൂര്‍, അബ്ദുല്‍ അസീസ് സഖാഫി മച്ചംപാടി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, റഫീഖ് ലത്വീഫി ബൊള്‍മാര്‍, സമദ് ഹിമമി സഖാഫി, സ്വദഖ ഹിമമി പാപ്പില, ഉമറുല്‍ ഫാറൂഖ് പുരുഷംകോടി, അഡ്വ. സയ്യിദ് മുഈനുദ്ദീന്‍ അല്‍ ഹാദി, അബ്ദുല്‍ മുനീര്‍ മള്ഹര്‍, റഫീഖ് സുഹ്‌റി, നൗഫല്‍ ഹിമമി തലക്കള, അസീസ് സഖാഫി ബടാജെ, ശബീര്‍ ഹിമമി പാപില, ഉമറുല്‍ ഫാറൂഖ് പോസോട്ട്, നംഷാദ് ബെജ്ജ, അബ്ദുല്‍ ബാരി മള്ഹരി സംബന്ധിക്കും. തുടര്‍ന്ന് മഞ്ചേശ്വരം സോണിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി രാത്രി ഒമ്പതിന് ആനകല്ലില്‍ സമാപിക്കും. മറ്റന്നാള്‍ (ജനുവരി 21, ബുധന്‍) ഉപ്പള സോണില്‍ പര്യടനം നടത്തും.
മധ്യ മേഖല യാത്ര തളങ്കര മാലിക് ദീനാര്‍ പരിസരത്ത് സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി പ്രാര്‍ഥന നടത്തും. അഹ്മദ് സഅദി ചെങ്കളയുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. ഹാരിസ് ഹിമമി സഖാഫി പരപ്പ, നാസിര്‍ സഖാഫി തുരുത്തി, അലി ഹിമമി ചെട്ടുംകുഴി, അബ്ദുസ്സലാം ഹിമമി ആലംപാടി, ആസിഫ് ആലംപാടി, ഷാഫി സഖാഫി ഏണിയാടി, സി എം എ ചേരൂര്‍, മുനീര്‍ എര്‍മാളം, ഫയാസ് പട്‌ള, മുര്‍ഷിദ് പുളിക്കൂര്‍, ദാവൂദ് ഹിമമി ആലംപാടി, ശാകിര്‍ ഹിമമി ചേരൂര്‍, ശുഹൈബ് ഹിമമി നാഷണല്‍ നഗര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കാസര്‍കോട് സോണിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ചൂരിയില്‍ സമാപിക്കും. ബുധനാഴ്ച മുള്ളേരിയ സോണില്‍ പര്യടനം നടത്തും.




