Kasargod
മുഹിമ്മാത്ത് അഹ്ദല്‍ ഉറൂസ്; മുള്ളേരിയ സോണ്‍ പ്രചാരണ സമിതി നിലവില്‍ വന്നു
മുള്ളേരിയ അഹ്ദല്‍ സെന്ററില്‍ നടന്ന കണ്‍വെന്‍ഷന്‍ റഫീഖ് സഅദി ദേലംപാടിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹസന്‍ ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ് ഉദ്ഘാടനം ചെയ്തു.
മുഹിമ്മാത്ത് അഹ്ദല്‍ ഉറൂസ്, സനദ് ദാന ഭാഗമായ മുള്ളേരിയ സോണ്‍ പ്രചാരണ സംഗമത്തില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പ്രസംഗിക്കുന്നു.
മുള്ളേരിയ | ഈ മാസം 28 മുതല്‍ 31 വരെ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ 20-ാമത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി മുള്ളേരിയ സോണ്‍ പ്രചാരണ സമിതി നിലവില്‍ വന്നു. മുള്ളേരിയ അഹ്ദല്‍ സെന്ററില്‍ നടന്ന കണ്‍വെന്‍ഷന്‍ റഫീഖ് സഅദി ദേലംപാടിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹസന്‍ ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ് ഉദ്ഘാടനം ചെയ്തു.
സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, സയ്യിദ് ജലാലുദ്ദീന്‍ ഹാദി തങ്ങള്‍ ആദൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുറഹ്മാന്‍ അഹ്‌സനി മുഹിമ്മാത്ത്, അബൂബക്കര്‍ കാമില്‍ സഖാഫി പ്രസംഗിച്ചു.
പ്രചാരണ സമിതി ചെയര്‍മാന്‍: അബ്ദുറസാഖ് സഖാഫി പള്ളങ്കോട്, വൈസ് ചെയര്‍മാന്‍: ഇബ്‌റാഹീം ബെദ്‌റഡി, അബ്ദുറഹ്മാന്‍ സഅദി പള്ളപ്പാടി. ജന. കണ്‍വീനര്‍: നൗഷാദ് ഹിമമി മാസ്തിക്കുണ്ട്. ജോയിന്റ് കണ്‍വീനര്‍: ഹനീഫ് സഅദി പള്ളത്തൂര്‍, അജ്മാന്‍ ഹാജി മഞ്ഞംപാറ. ഫിനാന്‍സ് സെക്രട്ടറി: മുഹമ്മദ് ഹാജി കളം ആദൂര്‍. ഫിനാന്‍സ് കണ്‍വീനര്‍: ഹനീഫ് ഹാജി അടൂര്‍. എക്‌സിക്യൂട്ടീവ്: സുലൈമാന്‍ സഅദി കൊട്ട്യാടി, അബ്ദുറഹ്മാന്‍ സഖാഫി പള്ളങ്കോട്, സജ്ജാദ് ഹിമമി ആദൂര്‍, സയ്യിദ് സ്വാലിഹ് ഹിമമി ആദൂര്‍, സി എം അബൂബക്കര്‍ കര്‍ന്നൂര്‍, അഹ്മദ് മുസ്‌ലിയാര്‍ ബോവിക്കാനം, ഫാറൂഖ് ഹിമമി ആദൂര്‍, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, റഊഫ് ഹിമമി ആലൂര്‍, സിദ്ദീഖ് ഹാജി പൂത്തപ്പലം, അബ്ദുല്ല പുളിയടി, റാശിദ് ഹിമമി പള്ളത്തൂര്‍, സഫ്വാന്‍ ഹിമമി ആദൂര്‍, ഹിസാമുദ്ദീന്‍ ഹിമമി ആദൂര്‍, ജുനൈദ് ഹിമമി ഗാളിമുഖ, സ്വാദിഖ് ഹിമമി ഗാളിമുഖ, സത്താര്‍ ഹിമമി എരിഞ്ഞിപ്പുഴ.




